കർത്താവിനെ പ്രസാദിപ്പിക്കാൻ എപ്പോഴും ഉത്സുകരായിരിക്കുക. നിങ്ങളുടെ പ്രാർത്ഥന എപ്പോഴും ​ഇപ്രകാരം ആയിരിക്കണം: “നിനക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കർത്താവ് എന്നെ പഠിപ്പിക്കേണമേ ദൈവത്തിന് സന്തോഷം നൽകുന്നതെന്താണെന്ന് കണ്ടെത്തുക, നിങ്ങളുടെ പ്രവൃത്തികളിലൂടെ അവനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടമാക്കുക. ദൈവത്തെ നാം പ്രസാദിപ്പിക്കാൻ തീരുമാനിക്കുമ്പോൾ, ജീവിതത്തിന്റെ ഇടുങ്ങിയ വഴികളിൽ കൂടി സഞ്ചരിക്കേണ്ടി വരും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ നോക്കുക. പിതാവായ ദൈവത്തെ പ്രസാദിപ്പിക്കാനും അവന്റെ ഇഷ്ടം നിറവേറ്റാനും അവൻ ആഗ്രഹിച്ചതുകൊണ്ട്, കുരിശ് വഹിക്കാൻ കർത്താവ് സ്വയം സന്നദ്ധനായി അതുകൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സകല നാമത്തിലും മേലായ നാമം നൽകി.

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള അഗാധമായ ആഗ്രഹം നമ്മിൽ ഉള്ളപ്പോൾ, പരീക്ഷണങ്ങളോ പീഡനങ്ങളോ ഒന്നും നിങ്ങൾക്ക് ഭാരമാകില്ല. കര്‍ത്താവിനെ പ്രസാദിപ്പിക്കുക’ എന്നതു നമ്മുടെ ലക്ഷ്യമാകുമ്പോള്‍ അതു നിവര്‍ത്തിയാക്കുവാനും നമ്മെ രൂപാന്തരപ്പെടുത്തുവാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. അനന്തവും സമ്പൂർണ്ണവുമായ ജ്ഞാനം ദൈവത്തിനു മാത്രമേയുളളൂ. കർത്താവിനെ നാം പ്രസാദിപ്പിക്കുമ്പോൾ ദൈവം ഒരു വ്യക്തിയുടെ ജീവതത്തിൽ വേണ്ടുന്നതായ ആനന്ദവും, അറിവും, ജ്ഞാനവും പകർന്നു നൽകും.

നാം മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാകാതെ, കർത്താവിനെ പ്രസാദിപ്പിക്കുന്നവരായുക. ഗലാത്തിയ 1:10 ൽ പറയുന്നു, നാം മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നവരാണെങ്കില്‍ നമുക്കൊരിക്കലും ക്രിസ്തുവിന്‍റെ ദാസന്മാരായിരിക്കാന്‍ കഴിയുകയില്ല. ദൈവപ്രസാദമില്ലാതെ നാം നിര്‍വ്വഹിക്കുന്ന എല്ലാ കാര്യവും മാനുഷികമാണെന്നും അതു നിത്യമായ ഒരു വിലയും ഇല്ലാത്തതാണെന്നും ഓര്‍ക്കുക. നമുക്ക് ജീവിക്കാം വെളിപാട് 2: 10 ൽ പറയുന്നതു പോലെ മരണപര്യന്തം വിശ്വസ്തനായിരിക്കുക എന്നാൽ ഞാൻ ജീവകിരീടം നിനക്ക് തരും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.😊ആമ്മേൻ

നിങ്ങൾ വിട്ടുപോയത്