ദൈവത്തിലൂടെയാണ് ലോകം ഉണ്ടായതെങ്കിലും, ദൈവത്തെ എല്ലാവരും മറക്കുകയും, ലോകത്തെ ആരാധിക്കുകയും ചെയ്യുന്നു. നമ്മളുടെ നിത്യജീവിതത്തിലും നാം ദൈവത്തെ മറന്ന് ലോകത്തിന്റെ പുറകെ ഓടുന്നു. ഒരു വർഷംകൂടി നമ്മെ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞുപോയ വർഷം നമ്മെ ദൈവത്തിലേക്ക് എത്രമാത്രം കൂടുതൽ അടുപ്പിച്ചുവെന്നും, നമ്മിലെ പാപപ്രകൃതിയെ കീഴടക്കുന്നതിൽ നാമെത്രമാത്രം വിജയിച്ചുവെന്നും ചിന്തിക്കുന്നത് നന്നായിരിക്കും.

നമ്മെ ദൈവമക്കളാക്കാൻ ഭൂമിയിലേക്ക് വന്ന ദൈവത്തെ കാണാൻ കഴിയാതെ പോയ, അവിടുത്തെ വചനങ്ങൾ ശ്രവിക്കാൻ കഴിയാതെ പോയ, നമ്മുടെ പ്രവർത്തികൾകൊണ്ട് അവിടുത്തെ അനുകരിക്കാൻ കഴിയാതെപോയ അവസരങ്ങളെപ്പറ്റി ഒരു കണക്കെടുപ്പ് ഈ അവസരത്തിൽ തികച്ചും യുക്തമായിരിക്കും. നമ്മുടെ പരാജയങ്ങളിൽ നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവവുമായി ഒരു കൂടിക്കാഴ്ചക്ക് അവസരമൊരുക്കുന്ന സന്ദർഭങ്ങളായിരിക്കണം ജീവിതത്തിന്റെ ഒരോ നിമിഷവും. നമ്മുടെ തെറ്റുകൾ തിരിച്ചറിഞ്ഞ്, പശ്ചാത്താപത്തോടെ ഈശോയെ സമീപിക്കുന്ന അവസരങ്ങളിലെല്ലാം നമ്മൾ ക്രിസ്തുവിന്റെ വെളിച്ചത്തിൽ വ്യാപരിക്കുന്നു, അതുവഴി ദൈവമക്കളാകാനുള്ള കൃപയ്ക്ക് അവകാശികളാകുന്നു.

നാം ജീവിക്കുന്ന ഈ ലോകത്തിലെ ദുഷ്ടതയ്‌ക്കു പിന്നിൽ പ്രവർത്തിക്കുന്ന നികൃഷ്ട ബുദ്ധിജീവിയാണ്‌ സാത്താൻ എന്ന്‌ യേശു തിരിച്ചറിയിച്ചു. യേശു അവനെ “ഈ ലോകത്തിന്റെ അധികാരി” എന്നു വിളിച്ചു. (യോഹന്നാൻ 12:31; 16:11) “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന്‌ വിശുദ്ധ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 5:19) “ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം” എന്നീ കെണികൾ ഫലകരമായി ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ “ഭൂതലത്തെ മുഴുവൻ തെറ്റിച്ചു”കളയുന്നു. നാം ഓരോരുത്തർക്കും ലോകത്തിന്റെ മോഹങ്ങളിൽ വീഴാതെ ജീവിതത്തിൽ ഉടനീളം കർത്താവിനെ അറിയുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.😊ആമ്മേൻ 🕊️

Phone 9446329343

നിങ്ങൾ വിട്ടുപോയത്