Category: PRAYER

യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത് (യോഹന്നാൻ 8:11) |ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം.

Jesus said, “Neither do I condemn you; go, and from now on sin no more.‭‭(John‬ ‭8‬:‭11‬) ✝️ യഹൂദ നിയമം അനുസരിച്ചു വ്യഭിചാരത്തിൽ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു പതിവ്. വ്യഭിചാരിണിയായ ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ…

യുവാവു തന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്. (സങ്കീർത്തനങ്ങൾ 119:9) |വളർന്നുവരുന്ന യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻറെ വചനം പുതിയ പ്രതീക്ഷകൾ നൽകട്ടെ.

“How can a young man keep his way pure? By guarding it according to your word.”‭‭(Psalm‬ ‭119‬:‭9‬) ✝️ ലോകത്തിൽ യുവജനങ്ങൾ ഒത്തിരിപ്പേർ പലവിധ കാരണങ്ങളാൽ വഴി തെറ്റിപോകുന്നുണ്ട്. മയക്കുമരുന്നിനും, മദ്യപാനം, ചീത്ത കൂട്ടുകെട്ട്, എന്നിങ്ങനെ…

തന്റെ വിശ്വസ്തരുടെ പാദങ്ങളെ അവിടുന്നു കാക്കുന്നു. (1 സാമുവൽ 2:9) |കർത്താവിൻറെ കരം പിടിച്ച് നാം ഓരോരുത്തർക്കും സ്വർഗ്ഗീയ രക്ഷയിലേയ്ക്ക് യാത്ര ചെയ്യാം.

“He will preserve the feet of his holy ones‭‭(1 Samuel‬ ‭2‬:‭9‬) ✝️ കർത്താവിൽ വിശ്വസിക്കുന്നവരുടെ പാദങ്ങളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം…

കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളില്‍ ഒന്നുപോലും വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍ (2 രാജാക്കൻമാർ 10:10) | ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വചനത്തിൽ ഉണ്ട്.

None of the words of the Lord has fallen to the ground. ‭‭(2 Kings‬ ‭10‬:‭10‬)✝️ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ വചനം പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ…

എന്റെ വഴി നീതിപൂര്‍വകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിക്കു നിരക്കാത്തത്? (എസെക്കിയേൽ 18:25) | നീതിമാൻമാർ ദൈവത്തിലുള്ള വിശ്വാസത്തിലാണ് ജീവിക്കുന്നത്.

“How could it be that my way is not fair? And is it not instead your ways that are perverse?” (Ezekiel‬ ‭18‬:‭25‬)✝️ ഓരോ ക്രിസ്ത്യാനിയുടെയും ജീവിത ലക്‌ഷ്യവും ആഗ്രഹവും ദൈവം പ്രസാദിക്കുന്ന ഒരു…

പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും (എസെക്കിയേൽ 18:4) | നമ്മുടെ ജീവനെ നശിപ്പിക്കുന്ന പാപത്തിൽ നിന്ന് പരിശുദ്ധാൽ മാവിന്റെ ശക്തിയാൽ അകന്നു നിൽക്കാം.

“The soul that sins, the same shall die.” (Ezekiel‬ ‭18‬:‭4‬)✝️ മനുഷ്യര്‍ ബലഹീനരാണ്. പല ദുര്‍ബല നിമിഷങ്ങളിലും അവന്‍ പാപത്തില്‍ വീണുപോകാം. വീണ പാപത്തിൽ തുടരുമ്പോഴാണ് പാപപത്തിന്റെ കാഠിന്യം വലുതാകുന്നത്. പാപം മനുഷ്യ സഹചമാണ്, പാപം ചെയ്യാത്തവരായി ഒരുവന്‍…

കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. (ദാനീയേൽ 13:44)|എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല.

The Lord heeded her voice. (Daniel‬ ‭13‬:‭44‬) ✝️✝️ സൂസന്ന എന്ന സ്ത്രീ ദൈവഭക്തി ഉള്ളവളും നീതിനിഷ്ഠ ഉള്ളവളും ആയിരുന്നു എന്നാൽ കുടിലബുദ്ധികളാൽ അവൾ കളങ്കിത ആക്കപ്പെട്ടു. നിഷ്‌കളങ്കയായ സൂസന്ന വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട് വിചരണ ചെയ്യപ്പെടാതെ കൊലക്കളത്തിലേക്ക് വലിച്ചിഴക്കപ്പെട്ടപ്പോള്‍ അവള്‍…

തിൻമ പ്രവർത്തിക്കുന്നവൻ പ്രകാശത്തെ വെറുക്കുന്നു (യോഹന്നാൻ 3:20). ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ ക്രിസ്തു എന്ന വെളിച്ചം കൂടിയേ തീരൂ.

For everyone who does wicked things hates the light. (John‬ ‭3‬:‭20‬) തിൻമ ചെയ്യുന്നവൻ അന്ധകാരത്തിൽ വസിക്കുകയും, പ്രകാശത്തെ വെറുക്കുകയും ചെയ്യുന്നു. കാരണം ക്രിസ്തു ആകുന്ന പ്രകാശം പാപം ആകുന്ന അന്ധകാരത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്റെ വർണ്ണ ശബളിമയിൽ കണ്ണഞ്ചുമ്പോൾ…

എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? (ജെറമിയാ 23:29) |ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നും എന്തു ചെയ്യണമെന്നും എന്തായിത്തീരുമെന്നുമൊക്കെ ദൈവവചനം വ്യക്തമാക്കിത്തരുന്നു.

“Are not my words like a fire, says the Lord, and like a hammer crushing rock?”‭‭(Jeremiah‬ ‭23‬:‭29‬) ✝️ ദൈവവചനത്തിനു ശക്തിയുണ്ട്. മനുഷ്യന്റെ ഹൃദയാന്തരാളത്തിലേക്ക് തുളഞ്ഞ് ഇറങ്ങുന്നതിനും മനുഷ്യന്റെ ലക്ഷ്യങ്ങളേയും ആഗ്രഹങ്ങളേയും ലാക്കിനേയും ഇച്ഛാശക്തിയേയും വേര്‍തിരിക്കുവാനും…

എനിക്കെതിരായി ചെയ്ത എല്ലാ പാപങ്ങളിലും നിന്നു ഞാന്‍ അവരെ ശുദ്ധീകരിക്കും. (ജറമിയാ 33.8) |പാപം ഏറ്റു പറയുന്നതിലൂടെ ദൈവമുമായി രമ്യതപ്പെട്ട് ആത്മാവിലും ശരീരത്തിലും നവീകരിക്കപ്പെടുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

I will cleanse them from all their iniquity, by which they have sinned against me.‭‭(Jeremiah‬ ‭33‬:‭8‬) ✝️ ഇസ്രായേൽ ജനം ചെയ്ത പാപങ്ങൾ ക്ഷമിക്കുകയും, പാപങ്ങൾ വിശുദ്ധീകരിക്കുകയും ചെയ്യുന്ന ദൈവത്തെ ആണ് പ്രസ്തുത വചനത്തിൽ കാണുന്നത്.…

നിങ്ങൾ വിട്ടുപോയത്