“How can a young man keep his way pure? By guarding it according to your word.”
‭‭(Psalm‬ ‭119‬:‭9‬) ✝️

ലോകത്തിൽ യുവജനങ്ങൾ ഒത്തിരിപ്പേർ പലവിധ കാരണങ്ങളാൽ വഴി തെറ്റിപോകുന്നുണ്ട്. മയക്കുമരുന്നിനും, മദ്യപാനം, ചീത്ത കൂട്ടുകെട്ട്, എന്നിങ്ങനെ നിരവധി തിൻമയുടെ വഴികളിലേക്ക് സാത്താൻ യുവജനതയെ വഴി തെറ്റിക്കുന്നു. ഇന്നത്തെ സമൂഹത്തിൽ തൊഴില്ലായ്മ, കുടുംബ തകർച്ച, സാമ്പത്തിക തകർച്ച,സാമൂഹിക അരക്ഷിതാവസ്ഥ എന്നിങ്ങനെ പലവിധ കാരണങ്ങളാലും യുവജനങ്ങൾ വഴി തെറ്റുന്നു. യുവജനങ്ങൾ വഴിതെറ്റാനുള്ള പ്രധാന കാരണം അവർക്ക് മുന്നോട്ടുള്ള ഭാവി ജീവിതത്തെക്കുറിച്ച് പ്രതീക്ഷയില്ലാത്തപ്പോഴാണ്. ഇന്നു പല മക്കളെയും മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല എന്നാൽ ദൈവത്തിന്റെ വചനത്തിന് നിയന്ത്രിക്കാൻ സാധിക്കും. വഴി തെറ്റുന്ന യുവജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ദൈവത്തിന്റെ വചനത്തിന് സാധിക്കും

വചനത്തിന് ധാരാളം ശ്രോതാക്കളെ നമുക്ക് കാണാൻ സാധിക്കും. വചനം ശ്രവിക്കാൻ പലപ്പോഴും വൻജനാവലി ഒത്തുകൂടാറുണ്ട്. എന്നാൽ വചനം ശ്രവിക്കുന്നതു കൊണ്ട് മാത്രം യാതൊരു പ്രയോജനവുമില്ല എന്നാണ് ഈശോ നമ്മോട് പറയുന്നത്. ശ്രവിക്കുന്ന വചനം അനുസരിക്കുകയും വേണം. ജീവിതത്തിൻറെ പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുമ്പോൾ പലപ്പോഴും നമുക്ക് ശ്രവിച്ച വചനം പ്രാവർത്തികമാക്കുകയും അനുസരിക്കുകയും ചെയ്യുക ബുദ്ധിമുട്ടായി മാറും. എന്നാൽ ദൈവത്തിൻറെ കൃപയാലും പരിശുദ്ധാത്മാവിന്റെ ശക്തിയാലും ദൈവത്തിൻറെ വചനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും

വചനമാണു  നമ്മെ  ക്രിസ്തുവിൻറെ  ശിഷ്യന്മാരും ക്രിസ്ത്യാനികളും  ആയി രൂപാന്തരപ്പെടുത്തുന്നത്. ദൈവത്തിൽ വിശ്വസികുകയും അവന്റെ വചനം കേൾക്കുകയും ചെയ്യുന്നവനാണ് നിത്യജീവൻ നേടാൻ സാധിക്കുക എന്ന് ഈശോ വചനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. മണൽപ്പുറത്ത് വീടുപണിയുക എളുപ്പമുള്ള കാര്യമാണ് എന്നാൽ പാറപ്പുറത്ത് ആകുമ്പോൾ അത് വളരെയേറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ഈ ബുദ്ധിമുട്ട് ഏറ്റെടുക്കാൻ തയ്യാറാകുന്നവരുടെ ഭവനം മാത്രം നിലനിൽക്കുന്നു. അതിനാൽ നമുക്ക് വചനം കേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകർ ആകാതെ അത് അനുസരിക്കുകയും ചെയ്യുന്ന ആകാം. വളർന്നുവരുന്ന യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിൻറെ വചനം പുതിയ പ്രതീക്ഷകൾ നൽകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്