Jesus said, “Neither do I condemn you; go, and from now on sin no more.
‭‭(John‬ ‭8‬:‭11‬) ✝️

യഹൂദ നിയമം അനുസരിച്ചു വ്യഭിചാരത്തിൽ പിടിക്കപ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു പതിവ്. വ്യഭിചാരിണിയായ ഒരു സ്ത്രീയെ യേശുവിന്റെ മുൻപിൽ കൊണ്ടുവന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ഉദ്ദേശം അവളെ കുറ്റം വിധിക്കാനും യേശുവിനെ വാക്കിൽ കുടുക്കാനുമായിരുന്നു. വ്യഭിചാര കുറ്റത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ശിക്ഷിക്കുന്നതിനെക്കുറിച്ച് യേശുവിന്റെ അഭിപ്രായം ആരായുക വഴി യഹൂദപ്രമാണികൾ പ്രതീക്ഷിച്ചത് രണ്ടു കാര്യങ്ങളാണ് : അവളുടെ വധശിക്ഷയെ യേശു അനുകൂലിക്കുന്നു എങ്കിൽ യേശുവിന്റെ പ്രബോധനം അവരിൽനിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് വാദിക്കാൻ അവർക്ക് സാധിക്കും. അതല്ല, യേശു പാപിനിയായ സ്ത്രീയുടെ പക്ഷമാണ് എടുക്കുന്നതെങ്കിൽ അവനിൽ ദൈവനിന്ദ ആരോപിച്ചു ജനമധ്യത്തിൽ നിന്നും പുറന്തള്ളാൻ സാധിക്കും.

യേശുവാകട്ടെ, ഈ രണ്ടു വഴിയല്ലാതെ ഈ പ്രശ്നം പരിഹരിക്കുവാൻ മൂന്നാമതൊരു വഴികൂടി ഉണ്ടെന്നു അവർക്ക് കാണിച്ചുകൊടുത്തു. യേശു പറഞ്ഞു നിങ്ങളിൽ പാപം ഇല്ലാത്തവൾ ഇവളെ കല്ലെറിയുക എന്നാൽ വചനം പറയുന്നത് തങ്ങളുടെ പാപത്തെക്കുറിച്ചു ബോധ്യം ലഭിച്ചവർ സ്ത്രീയെ കല്ലെറിയാതെ ഓരോരുത്തരായി സ്ഥലം വിട്ടു എന്നാണ്. യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്. പാപിനിയായ ആ സ്ത്രീയെപ്പോലെ ദൈവസന്നിധിയിൽ പാപമോചനത്തിനായി സമീപിക്കാൻ നമുക്കാവുന്നുണ്ടോ? അതോ നമ്മുടെ നിരവധിയായ പാപങ്ങൾ കണ്ടുപിടിക്കപ്പെടും എന്ന ഭയം നിമിത്തം നാം ദൈവത്തിൽ നിന്നും ഓടിയകലുകയാണോ ചെയ്യുന്നത്.

ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം. യേശുവും നമ്മളോടു പറയുന്നു നിന്റെ പാപങ്ങൾ ക്ഷമിച്ചിരുന്നു എന്ന്. പക്ഷേ നാം നമ്മുടെ പാപങ്ങൾ കർത്താവിന്റെ മുൻപിൽ അനുതാപത്തോടെ തുറന്നു പറയാറുണ്ടോ. ജീവിതത്തിൽ മറ്റുള്ളവരെ മാത്രം കുറ്റം വിധിക്കുന്നതിൽ ശ്രദ്ധ ചെലുത്താതെ, നമ്മുടെ നിരവധിയായ പാപങ്ങളെ തിരിച്ചറിഞ്ഞ്, പാപമോചനത്തിനായി യാചിക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം.  ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്