“He will preserve the feet of his holy ones
‭‭(1 Samuel‬ ‭2‬:‭9‬) ✝️

കർത്താവിൽ വിശ്വസിക്കുന്നവരുടെ പാദങ്ങളെ അറിയുന്നവനാണ് കർത്താവ്. ജീവിതത്തിൽ പലപ്പോഴും എങ്ങോട്ട് സഞ്ചരിക്കണം എന്നറിയാതെ തളർന്ന് ഇരിക്കുന്ന സാഹചര്യങ്ങളിൽ വഴി നടത്തുന്നതും, നയിക്കുന്നതും നമ്മുടെ ദൈവം ആണ്. മരണത്തിന്റെ താഴ് വരയിൽ കൂടി പോയാലും വീണു പോകാതെ നമ്മെ വഴി നടത്തുന്നവനാണ് നമ്മുടെ ദൈവം. മനുഷ്യർ സ്വതന്ത്രരാണ്; ഏതുവേണമെങ്കിലും തെരഞ്ഞെടുക്കുവാൻ പരിപൂർണ്ണ സ്വാതന്ത്ര്യവും നല്കപ്പെട്ടിരിക്കുകയാണ്. എന്നാൽ കർത്താവിന്റെ രക്ഷപ്രാപിക്കാൻ ആഗ്രഹിക്കുന്നവരുടെ, ഓരോ പ്രവർത്തിയും നേരായ മാർഗത്തിലൂടെ ആയിരിക്കണം.

മനുഷ്യന്റെ കൂടെ വസിക്കുകയും ഒരു സഹചാരിയായി കൂടെ നടക്കുകയും ചെയ്യുന്നവനാണ് ദൈവം. അതുപോലെ നാം ഓരോരുത്തരുടേയും ജീവിതത്തിൽ വഴിയൊരുക്കുവാനായി, കാര്യങ്ങള്‍ ക്രമീകരിക്കുവാനായി, തടസങ്ങള്‍ മാറ്റുവാനായി മനുഷ്യന്റെ മുമ്പേ പോകുന്നവനാണ് ദൈവം എന്ന് വചനം പറയുന്നു. ഉന്നതരായ ഭരണാധികാരികള്‍ക്ക് മുന്‍പില്‍ പോകുന്ന പൈലറ്റ് വാഹനങ്ങളുടെ ചിത്രം നമുക്ക് സുപരിചിതമാണല്ലോ. വിശിഷ്ട വ്യക്തികൾക്ക് സഞ്ചരിക്കാൻ റോഡിലുണ്ടാകുന്ന തടസം മാറ്റുവാനാണ് മുൻപേ സഞ്ചരിക്കുന്നത്. അതുപോലെ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്ന തടസ്സങ്ങളെ മാറ്റുവാനാണ് ദൈവം നമുക്കു മുൻപേ പലപ്പോഴും സഞ്ചരിക്കുന്നത്.

മനുഷ്യന്‍ പകച്ച് വീണുപോകുന്ന പ്രതിബന്ധങ്ങളാകുന്ന കോട്ടകള്‍ ദൈവം നമ്മുടെ കൂടെ സഞ്ചരിക്കുമ്പോള്‍ തകര്‍ന്ന് തരിപ്പണമാകും. ദൈവത്തെ പൂര്‍ണമായും വിശ്വസിച്ചുകൊണ്ട് അനുഗമിക്കുന്ന ഒരു വിശ്വാസിയുടെ യാത്ര എത്രയോ ആയാസരഹിതവും ആനന്ദകരവുമാണ്. കർത്താവ് തെറ്റായ മാര്‍ഗങ്ങളിൽ വീണു പോകാതെ നമ്മളെ നൻമയുടെ മാർഗങ്ങളിലേയ്ക്ക് കൈ പിടിച്ചു നടത്തുന്നവനാണ് എന്ന് സങ്കീർത്തനം 119:29 ൽ പറയുന്നു. കർത്താവിൻറെ കരം പിടിച്ച് നാം ഓരോരുത്തർക്കും സ്വർഗ്ഗീയ രക്ഷയിലേയ്ക്ക് യാത്ര ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്