യേശു പറഞ്ഞു: വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും.(മാർക്കോസ് 9: 23)|Jesus said, All things are possible for one who believes. (Mark 9:23)
വിശ്വാസത്തിന്റെ കാതൽ കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. ദൈവവിശ്വാസികളെന്ന് അവകാശപ്പെടുന്ന നമ്മിൽ പലരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് കാണപ്പെടുന്നവയിൽ മാത്രമാണെന്നുള്ളതാണ് യാഥാർത്യം. നല്ലകാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ…










