ദൈവത്തിന്റെ മക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ. ആൽമീയ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്. ദൈവമൊരാൾ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. നാം ഓരോരുത്തരുടെയും ഹൃദയം പാപത്തിലും, നിരാശയിലും, വേദനകളാലും, നിറഞ്ഞതായിരിക്കാം. എന്നാൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ദൈവത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ സമർപ്പിക്കാം. പലപ്പോഴും നമ്മളുടെ ഹൃദയം ലോകത്തിന്റെ മോഹങ്ങളിൽകപ്പെട്ട് ഉഴലുന്നവയായിരിക്കാം. നമ്മളുടെ മനസിന്റെ മോഹങ്ങളെ തൃപ്തിപ്പെടുത്താതെ, ദൈവഹിതത്തിനായി ഹൃദയങ്ങളെ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം.

നാം ഹൃദയങ്ങളെ കർത്താവിന്റെ സന്നിധിയിൽ പങ്കുവയ്ക്കുമ്പോൾ ദൈവത്തിന്റെ സ്നേഹത്തെയും, ദൈവത്തെയും രുചിച്ചറിയുവാൻ സാധിക്കും. ഹൃദയത്തിലെ ഭാരങ്ങളെല്ലാം സ്നേഹവാനായ കർത്താവിന്റെ പാദങ്ങളിൽ പകരാം .നമ്മളുടെ ആകുലതകളിൽ ഹൃദയങ്ങളിലൂടെ പരിശുദ്ധാൽമാവിന്റെ ശക്തി പകർന്ന് ജീവിതത്തിന് ബലം പകരുന്നു. യോഹന്നാന്‍ 14 : 27 ൽ പറയുന്നു, ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു, നാം ഹൃദയം കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുമ്പോൾ, കർത്താവ് ഹൃദയങ്ങളിൽ സമാധാനം പകരുന്നു, നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് സുഖപ്പെടുത്തുന്നു

നാം ഓരോരുത്തരും ദിനംപ്രതി ഹൃദയം കൊണ്ടും, ദൈവത്തെ ആരാധിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരിക്കാം, എന്നാൽ നമ്മുടെ ഹൃദയ ചിന്തകൾ ദൈവഹിതത്തിന് അനുസ്യതമായാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുക. നാവിൽ നിന്ന് പുറപ്പെടുന്ന വാക്കുകൾ ഹൃദയ ചിന്തയിൽ നിന്നാണ് ഉൽഭവിക്കുന്നത്. നാം ഓരോരുത്തരും പറയുന്ന വാക്കുകൾ ജീവന്റെ ഉറവകളാണ്. നാം ഓരോരുത്തരുടെയും ഹൃദയ ചിന്തകളിൽ നിന്ന് വരുന്ന വാക്കുകൾ ജീവനും, അനുഗഹവുമായി തീരട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 💜ശുഭദിനം ആശംസിക്കുന്നു

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്