ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അവസാനം ഉണ്ട് എന്നാണ് പ്രസ്തുത വചനത്തിലൂടെ ദൈവം അരുളിചെയ്യുന്നത്. ഒരു സ്ത്രീ ഗർഭാധാരണം മുതൽ പ്രസവം വരെ പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ മുപ്പത്തിയാറ് ആഴ്ചയാണ് കഴിയുന്നത്. കുട്ടികൾ ജനിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പ്രസവവേദന സ്ത്രീകളെ ശാരീരികമായും, മാനസികമായും തളർത്തുന്ന ഒന്നാണ്. ഗർഭാധാരണത്തിന്റെ പലവിധ ബുദ്ധിമുട്ടുകളും ഗർഭം ധരിച്ച കുഞ്ഞിന്റെ മുഖം കാണുമ്പോൾ അമ്മമാർ മറക്കും. എന്നാൽ കൂടുതൽ സമയം ഗർഭാശയത്തിൽ കഴിഞ്ഞാൽ കുട്ടി മരണപ്പെടും, അതുപോലെ തന്നെയാണ് നാം ഒരോരുത്തരുടെയും കാര്യങ്ങളും. നാം ഓരോരുത്തരും ജീവിതത്തിൽ പ്രതിസന്ധി ഉണ്ടാകുമ്പോൾ മരണത്തിന്റെ അവസ്ഥകളിലൂടെയായിരിക്കും നാം സഞ്ചരിക്കുന്നത്, എന്നാൽ ഏത് പ്രതിസന്ധിയുടെ നടുവിലും കാത്തു പരിപാലിക്കുകയും തക്കസമയത്ത് പ്രതിസന്ധികളിൽ നിന്ന് മോചിപിക്കുകയും ചെയ്യുന്ന ദൈവം നമ്മൾക്ക് ഉണ്ട്.

മനുഷ്യൻ ഭാവികാര്യങ്ങൾക്കു വേണ്ടി പലവിധ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നു, പലപ്പോഴും മനുഷ്യൻ ആസൂത്രണം ചെയ്യുന്ന പലകാര്യങ്ങളും പ്രതീക്ഷിച്ച പോലെ വിജയിത്തിൽ എത്താറില്ല.നാം പ്രതീക്ഷിച്ച പോലെ ജീവിതത്തിൽ കാര്യങ്ങൾ നടക്കാത്തത്, ദൈവം നമ്മെ സ്നേഹിക്കാത്തത് കൊണ്ട് അല്ല, ദൈവത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിൽ ഇറങ്ങുവാൻ വേണ്ടിയാണ്. ജീവിതത്തിൽ പ്രതീക്ഷകൾ എല്ലാം അസ്ഥമിക്കുമ്പോളാണ് ദൈവത്തിന്റെ മഹത്വം ജീവിതത്തിൽ ഇറങ്ങുന്നത്. ലാസറിന്റെ ജീവിതത്തിൽ ദൈവത്തിന്റെ മഹത്യം ഇറങ്ങിയപ്പോൾ മരണത്തിൽ നിന്ന് ജീവനിലേയ്ക്ക് പ്രവേശിച്ചു. ജീവിതത്തിൽ നമ്മുടെ പ്രാർത്ഥനകൾ താമസിക്കുന്നതിന്റെ മറ്റൊരു കാരണം ദൈവുമായിട്ടുള്ള ബന്ധം വർദ്ധിപ്പിക്കാനാണ്. നമ്മളുടെ ആവശ്യം എന്തുതന്നെ ആയാലും നാം ഓരോരുത്തർക്കും ക്രൂശിൽ ജീവൻ നൽകിയ യേശുവിനെ നോക്കുക. തക്കസമയത്ത് പ്രവർത്തിക്കുന്ന ദൈവം ആണ് നമുക്ക് ഉള്ളത്. ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിച്ചു കഴിയുമ്പോൾ പഴയ ദുഃഖങ്ങൾ എല്ലാം മറക്കാനും, ദൈവിക സന്തോഷം അനുഭവിക്കാനും സാധിക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്