ദൈവ കൃപ ദൈവത്തിന്റെ ശക്തിയാണ്, ദൈവത്തിന്റെ കൃപ നമ്മളെ പുതുക്കുന്നു. ദൈവത്തിന്റെ പ്രവർത്തികൾ നമ്മളിൽ നടക്കുന്നത്, നമ്മളുടെ കഴിവിനാൽ അല്ല ദൈവത്തിൻറെ കൃപയാൽ ആണ്. ദൈവത്തിന്റെ കൃപ ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയുടെ ശക്തിയെ ഒരിക്കലും വില കുറച്ച് കാണിക്കരുത്. ദൈവത്തിന്റെ ക്യ പ അൽഭുതം നൽകുന്നു, സൗഖ്യം പകരുന്നു, ആൽമീയ വളർച്ച നൽകുന്നു. സമാധാനം പകരുന്നു. നാം നമ്മുടെ അദ്ധ്യാനത്തെക്കാൾ ഉപരി, ദൈവത്തിന്റെ കൃപയിൽ ആണ് ആശ്രയിക്കേണ്ടത്. സഭയെ പീഡിപിച്ചു കൊണ്ടിരുന്ന സാവൂൾ, വിശുദ്ധ പൗലോസ് ആയത് ദൈവത്തിന്റെ ക്യപയാലാണ്. അശുദ്ധിയിൽ നടക്കുന്നവനെ, വിശുദ്ധിയിൽ നടത്തുന്നത് ദൈവത്തിന്റെ കൃപായാലാണ്.

ദൈവത്തിന്റെ ക്യപ രോഗത്തിൽ നിന്നും, ശാപത്തിൽ നിന്നും, ആകുലതകളിൽ നിന്നും സൗഖ്യം നൽകുന്നു. രാപകൽ അദ്ധ്യാനിച്ചിട്ടും പലപ്പോഴും വേണ്ടത്ര സാമ്പത്തിക നൻമകൾ അനുഭവിക്കാൻ പറ്റാതെ പോകുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മുടെ കഠിനാദ്ധ്വാനത്തിൽ ദൈവക്യപ വ്യാപരിക്കാൻ പ്രാർത്ഥിക്കുക. നമ്മളുടെ ജീവിതത്തെ തകർക്കും എന്നു പറയുന്ന ദുഷ്ടന്റെ ശക്തികളെ ദൈവത്തിന്റെ കൃപയാൽ തകർക്കാൻ പറ്റും. തിരുവചനത്തിൽ പറയുന്നു, ശാരീരികമായി ക്ലേശങ്ങൾ പൗലോസ് അനുഭവിച്ചിരുന്നു, എന്നാൽ ശാരീക ക്ലേശങ്ങൾക്കു വേണ്ടി വി പൗലോസ് ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ദൈവം അരുളിച്ചെയ്തു, നിനക്ക് നിനക്ക്‌ എന്റെ കൃപ മതി. (2 കോറിന്തോസ്‌ 12 : 9)

യേശുവും, ശിഷ്യൻമാരും സൗഖ്യം നൽകിയത് ദൈവത്തിന്റെ കൃപയാൽ ആയിരുന്നു. നശിച്ചു പോയ ശരീര ഭാഗത്തെ ദൈവത്തിന്റെ ക്യപയാൽ പുനരുദ്ധരിക്കപ്പെടുന്നതിനെ ദൈവത്തിന്റെ കൃപയാലുള്ള രോഗസൗഖ്യം എന്നു പറയാം. തിരുവചനത്തിൽ യേശുവിന്റെ ശിഷ്യൻമാർ ദൈവ വചനം പ്രഘോഷിച്ചതു കൊണ്ട്, ക്രൂരമായ അക്രമണങ്ങൾക്ക് വിധേയരായി. ശിഷ്യൻമാർ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഒരു ദിവസം പോലുംശാരീരിക സൗഖ്യത്തിനുവേണ്ടി വിശ്രമത്തിൽ ഏർപ്പെട്ടില്ല, കാരണം ശിഷ്യൻമാരുടെമേൽ സംഭവിച്ചത് ദൈവ കൃപായാലുള്ള സൗഖ്യം ആയിരുന്നു. ദൈവകൃപ ദൈവിക സമാധാനം ഹൃദയങ്ങളിൽ ചൊരിയുന്നു. നാം ഒരോരുത്തരുടെയും ജീവിതത്തിൽ ഉള്ള ദൈവത്തിന്റെ കൃപ നിഷ്ഫലമായി പോകരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്