ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ മനുഷ്യന്റെ സംസാരരീതി പ്രധാനമാണ്‌. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. ദൈവമക്കൾ എന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. സൗഹൃദരീതിയും ഊഷ്‌മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം ഭാഷ ഒഴിവാക്കണമെന്നതു സംബന്ധിച്ചു ദൈവവചനം നമ്മെ വഴികാട്ടുന്നു. എഫേസോസ്‌ 5 : 4 ൽ പറയുന്നു, മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്‌ഞതാ സ്‌തോത്രമാണ്‌ ഉചിതം.

ദൈവമക്കൾ എന്ന നിലയിൽ നാം ഓരോരുത്തരുടെയും സംസാരം ഉപ്പിനാൽ രുചി വരുത്തിയപോലെ ഹൃദ്യമായിരിക്കണം. ഭക്ഷണത്തിൽ ഉപ്പ് ചേർക്കുകവഴി ആ ഭക്ഷണത്തിന്റെ രുചി വർദ്ധിക്കുന്നു. ഉപ്പ് പ്രത്യേകമായി ഒരു രുചി പ്രദാനം ചെയ്യുകയല്ല, മറിച്ചു ആ പദാർത്ഥത്തിൽ നേരത്തേതന്നെ അടങ്ങിയിരുന്ന രുചിയെ ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്. ഇതുപോലെ, നാമും നമ്മളോട് ഇടപഴകുന്നവരോം നാം വാക്കുകളിലൂടെ ആൽമവിശ്വാസം പകരണം. ദുഷ്പ്രേരണകൾ നൽകി നമ്മുടെ ചുറ്റുമുള്ളവരെ ദുഷിപ്പിക്കാതിരിക്കണം. മററുള്ളവരെ വിധിക്കരുത്, കാരണം നാം വിധിക്കുന്ന വിധിയാൽ വിധിക്കപ്പെടും. കള്ളസാക്ഷി പറയുന്നവരാകരുത്, കള്ളസാക്ഷി പറയുന്നവർ ദൈവത്തിനെതിരെ പാപം ചെയ്യുകയും, ദൈവത്തിന്റെ കോപത്തിന് ഇടവരുകയും ചെയ്യുന്നു

നിർദോഷകരമായ സംസാരരീതി ആദ്യം തുടങ്ങേണ്ടത് കുടുബത്തിൽ നിന്നാണ്. കുടുബാംഗങ്ങൾ തമ്മിൽ സ്നേഹത്തോടെയുള്ള സംസാരവും, ബഹുമാനവും ഉണ്ടാകണം. ജോലിയിലും, അധികാരത്തിൽ ഇരിക്കുന്നവരും മറ്റുള്ള വ്യക്തികളോട് താഴ്മയോടുകൂടി പെരുമാറണം. അശ്ലീലവും അസഭ്യവുമായ വാക്കുകളും ശൈലികളും നാം ഒഴിവാക്കണം. എഫേസോസ്‌ 4 : 29 ൽ പറയുന്നു, നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക്‌ ആത്‌മീയചൈതന്യം പ്രദാനംചെയ്യുന്നതിനായി, അവരുടെ ഉന്നതിക്കുതകുംവിധം നല്ല കാര്യങ്ങള്‍ സന്‌ദര്‍ഭമനുസരിച്ചു സംസാരിക്കുവിന്‍. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

ആമ്മേൻ

2 Show yourself in all respects to be a model of good works and in your teaching show integrity, dignity. Titus 2:7.

Phone 9446329343

നിങ്ങൾ വിട്ടുപോയത്