Category: ശുഭദിന സന്ദേശം

ഒരുവന്‍ തന്നെയാണ്‌ എല്ലാവരുടെയും കര്‍ത്താവ്‌. തന്നെ വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.(റോമാ 10: 12)|For the same Lord is Lord of all, bestowing his riches on all who call on him. (Romans 10:12)

ജീവിതത്തിൽ നാം ഓരോരുത്തരും ആയിരിക്കുന്ന അവസ്ഥയില്‍ നമ്മള്‍ അനുഗ്രഹിക്കപ്പെടാന്‍ ഒത്തിരി ആഗ്രഹിക്കുന്ന നല്ല അപ്പനാണ് ദൈവപിതാവ്.. അത് കൊണ്ടാണ് കുരിശില്‍ എല്ലാ മേഖലകള്‍ക്കും ഉള്ള വിടുതല്‍ ദാനമായി അവിടുന്ന് നല്കുന്നത്. നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ ആ കുരിശിലേ സ്‌നേഹം ഒന്ന് തിരിച്ചറിഞ്ഞാല്‍…

യേശു പറഞ്ഞു, ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരൊ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും. (മർക്കോസ് 3:35)|Jesus said, Whoever does the will of God, he is my brother and sister and mother.”(Mark 3:35)

ദൈവ കുടുംബത്തിലെ ഒരംഗമായി മാറി, ദൈവത്തിന്റെ മകനും മകളും ആകുവാൻ നമ്മൾ ചെയ്യേണ്ടത് ദൈവഹിതമനുസരിച്ചു ജീവിക്കുന്നവരായിത്തീരുകയാണ്. പിതാവിന്റെ ഇഷ്ടം ഭൂമിയിൽ നിവർത്തിക്കുക എന്ന ഒരു ലക്‌ഷ്യം മാത്രമേ ഈശോയ്ക്കുണ്ടായിരുന്നുള്ളൂ. നമ്മുടെ ഹിതത്തെ ഈശോയുടെ ഹിതത്തോട് അനുരൂപമാക്കി മാറ്റുമ്പോഴാണ്‌ നമ്മുടെ ജീവിതത്തിനു ലക്ഷ്യവും…

ദൈവം യേശുക്രിസ്‌തുവിലൂടെയാണ്‌ പരിശുദ്‌ധാത്‌മാവിനെ നമ്മുടെമേല്‍ സമൃദ്‌ധമായി വര്‍ഷിച്ചത്‌.(തീത്തോസ്‌ 3: 6)|Renewal of Holyspirit whom he poured out on us richly through Jesus Christ our Savior,(Titus 3:6)

പരിശുദ്ധാൽമാവിന്റെ ശക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ശക്തനായ യേശുവിൽകൂടിയാണ് ദൈവം നമ്മുടെമേൽ പരിശുദ്ധാൽമാവിനെ വർഷിക്കുന്നത്. യേശു ഭൂമിയിൽ നിന്ന് സ്വർഗത്തിലേയ്ക്ക് സ്വർഗാരോഹണം ചെയ്തപ്പോൾ യേശുവിനെ അനുഗമിക്കുന്നവർക്കായി ദൈവം തന്ന സഹായകനാണ് പരിശുദ്ധാൽമാവ്. നാം കർത്താവിന്റെ സാക്ഷികളായി ജീവിക്കാൻ പരിശുദ്ധാൻമാവ് ഇന്നും…

മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്‌.(ലൂക്കാ 12: 15)|one’s life does not consist in the abundance of his possessions(Luke 12:15)

ലോകത്തിൽ നാമെല്ലാവരും ഐശ്വര്യത്തിലും സമൃദ്ധിയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന സ്നേഹപിതാവാണ് നമ്മുടെ ദൈവം. ഇതുകൊണ്ടു തന്നെയാണ്, മനുഷ്യസൃഷ്ടിക്കു മുൻപായി മനുഷ്യനാവശ്യമുള്ളതെല്ലാം ദൈവം സൃഷിച്ചത്. ദൈവത്തോടൊപ്പം ആയിരിക്കുക എന്നുപറഞ്ഞാൽ ലൗകീകമായതെല്ലം ഉപേക്ഷിക്കുക എന്നല്ല ദൈവം വിവക്ഷിക്കുന്നത്. എന്നാൽ ലൗകീകവസ്തുക്കൾക്ക് ദൈവത്തിലും കൂടുതൽ പ്രാധാന്യം നല്കാതെ,…

ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. (തീത്തോസ്‌ 2: 7)|Show yourself in all respects to be a model of good works (Titus 2:7)

ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ മനുഷ്യന്റെ സംസാരരീതി പ്രധാനമാണ്‌. ഇതിൽ നമ്മുടെ മുഖഭാവവും സ്വരവും പോലും ഉൾപ്പെടുന്നു. ദൈവമക്കൾ എന്ന നിലയിലുളള നമ്മുടെ സന്തുഷ്ടി നമ്മുടെ മുഖത്തു പ്രകടമായിരിക്കണം. സൗഹൃദരീതിയും ഊഷ്‌മളമായ പുഞ്ചിരിയും ആളുകളെ ആകർഷിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ ഏതുതരം…

സമാധാന സ്രഷ്‌ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്‌ക്കുന്നു.(യാക്കോബ്‌ 3: 18)|A harvest of righteousness is sown in peace by those who make peace.(James 3:18)

സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന…

മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. (ലൂക്കാ 12: 2)|Nothing is covered up that will not be revealed, or hidden that will not be known. (Luke 12:2)

യഹൂദജനത്തിന്റെ അനുദിന ജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്നത് മൂന്നു വിഭാഗം ആളുകളായിരുന്നു: സദുക്കായർ, നിയമജ്ഞർ, ഫരിസേയർ. സദുക്കായർ പ്രധാനമായും രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. അതുകൊണ്ട്, അവർക്ക് സാധാരണക്കാരുമായി സമ്പർക്കം കുറവായിരുന്നു. മോശയിലൂടെ ദൈവം നൽകിയ പ്രമാണങ്ങൾ ജനങ്ങൾക്ക്‌ വ്യാഖ്യാനിച്ചു കൊടുക്കുന്നവരായിരുന്നു നിയമജ്ഞർ.…

ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്റെ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. (1 കോറിന്തോസ്‌ 15: 10)|By the grace of God, I am what I am, and his grace toward me was not in vain. (1 Corinthians 15:10)

ദൈവ കൃപ ദൈവത്തിന്റെ ശക്തിയാണ്, ദൈവത്തിന്റെ കൃപ നമ്മളെ പുതുക്കുന്നു. ദൈവത്തിന്റെ പ്രവർത്തികൾ നമ്മളിൽ നടക്കുന്നത്, നമ്മളുടെ കഴിവിനാൽ അല്ല ദൈവത്തിൻറെ കൃപയാൽ ആണ്. ദൈവത്തിന്റെ കൃപ ദൈവത്തിന്റെ ദാനമാണ്. ദൈവകൃപയുടെ ശക്തിയെ ഒരിക്കലും വില കുറച്ച് കാണിക്കരുത്. ദൈവത്തിന്റെ ക്യ…

നമുക്കു നമ്മുടെ ഹൃദയവും കരങ്ങളും സ്വര്‍ഗസ്‌ഥനായ ദൈവത്തിങ്കലേക്ക്‌ ഉയര്‍ത്താം.(വിലാപങ്ങള്‍ 3: 41)|Let us lift up our hearts and hands to God in heaven:(Lamentations 3:41)

ദൈവത്തിന്റെ മക്കളാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നമ്മൾ. ആൽമീയ ജീവിതത്തിന്റെ വ്യത്യസ്തതയത്രയും ദൈവത്താല്‍ വിളിക്കപ്പെട്ടു എന്നതിലാണ്. ദൈവമൊരാൾ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. നാം ഓരോരുത്തരുടെയും ഹൃദയം പാപത്തിലും, നിരാശയിലും, വേദനകളാലും, നിറഞ്ഞതായിരിക്കാം. എന്നാൽ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ദൈവത്തിലേയ്ക്ക് നമ്മുടെ ഹൃദയങ്ങളെ…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്‌, പ്രസവം ഉണ്ടാവാതിരിക്കുമോ? (ഏശയ്യാ 66: 9)|Shall I bring to the point of birth and not cause to bring forth?” says the Lord; (Isaiah 66:9)

ജീവിതത്തിലെ ഏതു പ്രതിസന്ധിക്കും അവസാനം ഉണ്ട് എന്നാണ് പ്രസ്തുത വചനത്തിലൂടെ ദൈവം അരുളിചെയ്യുന്നത്. ഒരു സ്ത്രീ ഗർഭാധാരണം മുതൽ പ്രസവം വരെ പലവിധ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുഞ്ഞ് അമ്മയുടെ ഗർഭാശയത്തിൽ മുപ്പത്തിയാറ് ആഴ്ചയാണ് കഴിയുന്നത്. കുട്ടികൾ ജനിക്കുന്നതിന്റെ ഫലമായി…

നിങ്ങൾ വിട്ടുപോയത്