ഉത്കണ്ഠ ഒരുവന്റെ ഹൃദയത്തെ നിരുന്മേഷമാക്കുന്നു;നല്ലവാക്ക് അവനെ ഉത്തേജിപ്പിക്കുന്നു. (സുഭാഷിതങ്ങള്‍ 12: 25)|Anxiety in a man’s heart weighs him down, but a good word makes him glad. (Proverbs 12:25)
ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ഉത്കണ്ഠകളുടെയും അടിസ്ഥാനം. ഉത്കണ്ഠ നമ്മിൽ കുടികൊള്ളുന്ന ഭയത്തിന്റെ പ്രകടമായ ഭാവങ്ങളിൽ ഒന്നാണ്. നമ്മെക്കുറിച്ചും നമുക്കുള്ളവരെക്കുറിച്ചും നമുക്കുള്ളവയെക്കുറിച്ചും അവയുടെ സുരക്ഷയെക്കുറിച്ചും ലഭ്യതയെക്കുറിച്ചും നമ്മിലുള്ള അരക്ഷിതാവസ്ഥയാണ് ഭയം. ഈ ഭയമാണ് നമ്മെ…










