ദൈവത്തിന്റെ കൃപ നമ്മുടെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല, യേശുക്രിസ്തുവിൽ സമൃദ്ധമായ ഒരു ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുവാനുമാണ്. ദൈവത്തിന്റെ കൃപ എല്ലായ്പോഴും നമുക്ക് ലഭ്യമാകുന്നു, പാപത്തിന്റെയും, കുറ്റബോധത്തിന്റെയും, ലജ്ജയുടെയും അടിമത്തത്തിൽനിന്ന് ദൈവം നമ്മെ അനുഗ്രഹിക്കുന്നു. ദൈവത്തിന്റെ കൃപ നമ്മെ സത്പ്രവൃത്തികൾ ചെയ്യാൻ അനുവദിക്കുന്നു. ദൈവം നമ്മോടു ആഗ്രഹിക്കുന്നതെല്ലാം ദൈവത്തിന്റെ കൃപ നമ്മെ പ്രാപ്തരാക്കുന്നു. തീർച്ചയായും ദൈവത്തിന്റെ കൃപ അത്ഭുതകരമാണ്.

ഈ ലോകത്തിൽ പാപത്തിൽ നിന്ന് രക്ഷ നേടുവാൻ ദൈവം തന്ന ഏറ്റവും വലിയ ക്യപയായിരുന്നു, ക്രൂശിൽ യാഗമായി തീർന്ന യേശുക്രിസ്തു. കൃപ എന്തിനു വേണ്ടിയാണ്? ജ്ഞാനത്തിലും ശക്തിയിലും മനുഷ്യനെ (അവൻ മാംസമാണ്) മറികടക്കുന്ന ഒരു ആത്മീയ വ്യക്തിത്വമാണ് പിശാച്. മനുഷ്യൻ ജഡമായതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മനുഷ്യ ശക്തിയാൽ സാത്താനെ തോൽപ്പിക്കാനാവില്ല. എന്നാൽ ദൈവകൃപയാൽ മാത്രമേ മനുഷ്യന് പിശാചിനെ ജയിക്കാനുള്ള കഴിവ് ലഭിക്കൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിശുദ്ധ ജീവിതം നയിക്കാൻ സഹായിക്കുന്നതിന് നമുക്ക് ദൈവത്തിന്റെ കൃപ ആവശ്യമാണ്.

യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കാത്ത, പരിശ്രമങ്ങൾ കാണിക്കാത്ത, ഇടുങ്ങിയ കവാടങ്ങളിൽ പ്രവേശിക്കാത്ത, ഒരാൾക്ക് ദൈവകൃപയുടെ രൂപത്തിൽ സഹായം സ്വീകരിക്കാൻ കഴിയില്ല. ഈ പാപ ലോകത്ത് ദൈവത്തെ പ്രസാദിപ്പിച്ച്, വിശുദ്ധമായി ജീവിക്കാനുള്ള കഴിവ് നേടുന്നു എന്ന അർത്ഥത്തിലാണ് നാം കൃപയാൽ രക്ഷിക്കപ്പെടുന്നത്. ഇത് ഒരു സമ്മാനമായി നൽകപ്പെടുന്നു, അതിനാൽ ആർക്കും പ്രശംസിക്കാൻ കഴിയില്ല. യാക്കോബ്‌ 4 : 6 ൽ പറയുന്നു ദൈവം ക്യപ നൽകുന്നത്, അഹങ്കാരികൾക്കല്ല, എളിമയുള്ളവര്‍ക്കാണ്. നാം ഒരോരുത്തർക്കും ദൈവകൃപ സ്വീകരിക്കാൻ എളിമയുള്ളവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്