Blessed is everyone who fears the Lord, who walks in his ways! (Psalm 128:1)

കർത്താവിന്റെ വഴികളിൽ നടക്കുന്നവനെ കർത്താവ് അനുഗ്രഹിക്കും. കർത്താവിന്റെ വഴികളിൽ നടക്കുന്നവൻ തിൻമകൾക്കെതിരെ പോരാട്ടം നടത്തുകയും. കർത്താവ് നമ്മിൽ ഏല്‍പ്പിച്ചിരിക്കുന്ന നല്ല നിക്ഷേപങ്ങള്‍ നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ വിശുദ്ധിയാൽ കാത്തുസൂക്ഷിക്കുകയും ചെയ്യും. ദൈവ വചനത്തിൽ അധിഷ്ഠിതമായും, ദൈവഹിതത്താലുമാണ് ദൈവത്താൽ നയിക്കപ്പെടുന്നവൻ സഞ്ചരിക്കുന്നത്.

ദൈവം നൽകുന്ന നൻമകൾക്ക് ദിനം പ്രതി ദൈവത്തിന് നന്ദി പറയുക. സങ്കീര്‍ത്തനങ്ങള്‍ 103: 2 ൽ പറയുന്നു, എന്റെ ആത്‌മാവേ, കര്‍ത്താവിനെ വാഴ്‌ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്‌. ജീവിതത്തിൽ വേദനയുടെ കാലയളവിലും കർത്താവ് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുക. നാവിനെയും, ദേഷ്യത്തെയും നിയന്ത്രിക്കുക. നിങ്ങളുടെ അധരങ്ങളില്‍നിന്ന്‌ തിന്‍മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. (എഫേസോസ്‌ 4 : 29). പാവപ്പെട്ടവരോട് കരുതലും സ്നേഹവും കാണിക്കുക യാക്കോബ്‌ 1 : 27 ൽ പറയുന്നു. ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്‌തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക.

വ്യക്തി ജീവിതത്തിൽ പ്രാർത്ഥനയുടെ മനുഷ്യനാവുക. പ്രാർത്ഥന എന്നു പറയുന്നത് ദൈവവുമായുള്ള സ്നേഹ സംഭാഷണമാണ്. മത്തായി 26 : 40 ൽ പറയുന്നു,പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍. അതുപോലെ നാം സ്നേഹത്തിന് സാക്ഷിയാവുക. യോഹന്നാന്‍ 13 : 35 ൽ പറയുന്നു, നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും. അവസാനമായി നാം ലോകത്തിൽ കർത്താവിന്റെ സ്ഥാനപതികളായി മാറണം. കർത്താവിന്റെ വഴികളിൽ നടക്കുവാൻ ദൈവകൃപ എല്ലാവർക്കും പ്രദാനം ചെയ്യട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്