സപ്ന ട്രേസിയുടെ ജീവിത കഥ പറയുന്ന “അമ്മ മാലാഖ” മാർ ടോണി നീലങ്കാവിൽ പിതാവ് പ്രകാശനം ചെയ്തു. തന്റെ മരണത്തിന് ഒരുങ്ങുമ്പോഴും മക്കൾക്ക് വിശ്വാസം പകർന്നു നൽകിയ ധീരയായ അമ്മയാണ് സപ്ന ട്രേസി എന്ന് പിതാവ് പറഞ്ഞു. സപ്നയുടെ മരണശേഷം അവരുടെ ഭവനം സന്ദർശിച്ചപ്പോൾ നാല് വയസുള്ള മകനോട് അമ്മയുടെ മരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച ഉത്തരം “മാലാഖമാർ അമ്മയെ സ്വർഗത്തിലേക്ക് കൊണ്ടു പോയി എന്നാണ്. ഇതാണ് വിശ്വാസിക്കൈമാറ്റം എന്നും പിതാവ് പറഞ്ഞു

*തൃശ്ശൂർ അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റ് സെന്ററിൽ മെയ് 11 ശനിയാഴ്ച നടന്ന ലക്സ് ദോമൂസ് സെമിനാറിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്. ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസിന്റെ സഹകരണത്തോടെ കാർമ്മൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചതാണ് “അമ്മ മാലാഖ”. എട്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോൾ താൻ ക്യാൻസർ ബാധിതയായി എന്ന് അറിഞ്ഞ സപ്ന ട്രേസി, കുഞ്ഞിന് ആപത്ത് വരാതെ ഇരിക്കാനായി സർജറിയും കീമോതെറാപ്പിയും വൈകിപ്പിച്ചു. കുഞ്ഞിനു വേണ്ടി മരിക്കാൻ സന്നദ്ധയായ ഈ ധീര മാതാവിന്റെ നേർചിത്രം വരച്ചു കാട്ടുന്നു “അമ്മ മാലാഖ”. ഷാജു എ ഡി, ജോജിമോൾ ദമ്പതികൾ ആണ് രചന നിർവഹിച്ചത്. ലോഫ് മീഡിയ മിനിസ്ട്രി എഡിറ്റിങ്ങ് നിർവഹിച്ചു.*

കോപ്പികൾ ഡിസ്കൗണ്ടഡ് റേറ്റിൽ സ്വന്തമാക്കാൻ വിളിക്കുക : 8921049153

നിങ്ങൾ വിട്ടുപോയത്