കേരള സഭയിൽ കുടുംബ പ്രേഷിത ശുശ്രൂഷ ചെയ്യുന്ന സംഘടനകളുടെ ഒത്തു ചേരൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തൃശ്ശൂർ അതിരൂപത സഹായമെത്രാനും KCBC ഡോക്ട്രിനൽ കമ്മീഷൻ അധ്യക്ഷനുമായ മാർ ടോണി നീലങ്കാവിൽ പിതാവ് പ്രസ്താവിച്ചു. കുടുംബ പ്രേഷിത സംഘടനകൾക്കും വൈദികർക്കും സമർപ്പിതർക്കുമായി തൃശ്ശൂർ അതിരൂപതയിലെ കുടുംബങ്ങളുടെ സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) മെയ് മാസം 11 ശനിയാഴ്ച തൃശ്ശൂർ അതിരൂപത ഫാമിലി അപ്പോസ്തൊലേറ്റിൽ സംഘടിപ്പിച്ച “Lux Domus 2024 ” ഏകദിന സെമിനാർ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.

ഈ ലക്ഷ്യത്തോടെ ലോഫ് സംഘടിപ്പിക്കുന്ന “ലക്സ് ദോമൂസ്”, കുടുംബ പ്രേഷിത ശുശ്രൂഷ നിർവഹിക്കുന്ന കേരള സഭയിലെ വിവിധ രൂപതകളിലെ സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ആശയങ്ങൾ പങ്കു വെക്കാനും പരസ്പരം തുറവിയോടെ ശ്രവിക്കുവാനും വേദി ഒരുക്കുകയാണ്. ക്രിസ്തുവിന്റെ മാധുര്യമുളള സ്നേഹം കുടുംബ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അൽമായ സംഘടനകൾക്കും സമർപ്പിതർക്കും മാത്രമല്ല, സഭയുടെ കുടുംബ കോടതികളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽസിന് പോലും സഹായകരമാണ് എന്ന് പിതാവ് പറഞ്ഞു.*

*ലോഫ് ഡയറക്ടർ റവ.ഫാ. ഡെന്നി താണിക്കൽ സ്വാഗതം ആശംസിച്ചു. ലോഫ് പ്രസിഡന്റ് ദമ്പതികൾ ഡോ. ജോർജ്ജ് ലിയോൺസ്, അനി ജോർജ്ജ് അദ്ധ്യക്ഷരായിരുന്നു. തൃശ്ശൂർ മേരി മാതാ മേജർ സെമിനാരി റെക്ടറും പ്രശസ്ത ദൈവം ശാസ്ത്രജ്ഞനുമായ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കൽ മുഖ്യ പ്രഭാഷണം നടത്തി.*

*തുടർന്ന് വിവിധ ദമ്പതികളുടെ പാനൽ ഷെയറിംഗ്, ഗ്രൂപ്പ് ചർച്ച എന്നിവ ഉണ്ടായിരുന്നു. ലോഫ് സെക്രട്ടറി ദമ്പതികൾ സിത്താർ & റെൻസി സിത്താർ നന്ദി പറഞ്ഞു. ലോഫ് കുടുംബാംഗങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 16 കത്തോലിക്കാ കുടുംബ പ്രേഷിത സംഘടനകളിൽ നിന്നുള്ള അംഗങ്ങൾ അടക്കം 120 പേർ പങ്കെടുത്തു

നിങ്ങൾ വിട്ടുപോയത്