“ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Godpel of Life Hope for Life KCBC PROLIFE Life Life Is Beautiful March for Life marriage, family life National March For Life Pontifical Academy for Life Pro Life Apostolate PRO-LIFE WARRIOR Respect life Right to life Syro Malabar Synodal Commission for Family, laity, and Life YES TO LIFE,NO TO DRUGS അതിജീവനം കെ സി ബി സി പ്രോലൈഫ് സമിതി കേരള കത്തോലിക്ക സഭ കേരള മാർച്ച്‌ ഫോർ ലൈഫ് കേരള സഭയില്‍ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷിക്കപ്പെടണം ജീവൻ സംരക്ഷിക്കുക ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്റെ ശബ്ദമാകാന്‍ ജീവന്റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവസമൃദ്ധി സന്ദേശ യാത്ര പ്രോലൈഫ് പ്രഘോഷണം പ്രോലൈഫ് പ്രവർത്തകർ പ്രോലൈഫ് സംഘടനകൾ പ്രോലൈഫ് സാക്ഷ്യം പ്രോലൈഫ് റാലി മനുഷ്യജീവന്റെ പ്രാധാന്യം വന്യജീവി ആക്രമണം വിശുദ്ധമായ ജീവിതം

കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ കേരള മാർച്ച്‌ ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലായ് 2 ന് -ആരംഭിക്കും


കൊച്ചി. ഓഗസ്റ്റ് 10 ന് തൃശ്ശൂരിൽവെച്ച് നടക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായികെ സി ബി സി പ്രോ ലൈഫ് സമിതി നടത്തുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും.


പടന്നക്കാട്ഗുഡ് ഷെപ്പേർഡു് ചർച്ചിൽ വച്ച്നടക്കുന്ന പൊതുസമ്മേളനത്തിൽ കെ സി ബി സി പ്രോലൈഫ് സമിതിയുടെയുംഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ . പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വെച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉദ്ഘാടനം ചെയ്യും.


കണ്ണൂർ രൂപത അധ്യക്ഷൻബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.കെ സി ബി സി പ്രോലൈഫ് സമിതിയുടെ ഡയറക്ടർഫാ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ,തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസഞ്ഞൂർ ഫാ. മാത്യു ഇളം തുരുത്തിപടവിൽ,,കെ സി ബി സി പ്രൊലൈഫ് സമിതി പ്രസിഡൻറ് ശ്രീ ജോൺസൺ ചൂരപ്പറമ്പിൽ ,ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ,ആനിമേറ്റർമാരായ സാബു ജോസ്, ജോർജ് എഫ് സേവ്യാർ,സിസ്റ്റർ മേരി ജോർജ്, കണ്ണൂർ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാദർ ആൻസിൽ പീറ്റർ, തലശ്ശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ഫാദർ ജോർജ് കളപ്പുര,കണ്ണൂർ രൂപത ഫാ. പീറ്റർ കനിഷ് ,തലശ്ശേരി അതിരൂപതൈഫ് ഡയറക്ടർ ഫാ. ജോബി കോവാട്ട്,സിസ്റ്റർ ജോസ് കൈമ പറമ്പിൽ,ആൻറണി പത്രോസ്, മാർട്ടിൻ ന്യൂനസ്എന്നിവർ സംസാരിക്കും.

ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും.


ജെയിംസ് ആഴ്ചങ്ങാടൻ[ക്യാപ്റ്റൻ ]സാബു ജോസ്[ജനറൽ കോ ഓർഡിനേറ്റർ ]നേതൃത്വം നൽകുന്ന സമിതിയാണ് കേരള മാർച്ച്‌ ഫോർ ലൈഫ് -ജീവസംരക്ഷണ സന്ദേശയാത്രക്ക് നേതൃത്വം നൽകുന്നത് .

14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കും. മുന്നോറോളം കേന്ദ്രങ്ങളിൽ പ്രൊ ലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 10 ന് ജീവസംരക്ഷണ സന്ദേശയാത്ര തൃശ്ശൂരിൽ സമാപിക്കും .കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാർച്ച് ഫോർ ലൈഫും നടക്കും. 32 രൂപതകളിൽ കർദിനാൾമാർ , മെത്രാപ്പൊലീത്തമാർ , മെത്രാന്മാർ , വിവിധ കമ്മീഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാർ പ്രഭാഷണങ്ങൾ നടത്തും .

ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം” – എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്രയിൽ ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും.കൂടാതെ ജീവനെതിരെയുള്ള നിയമങ്ങൾ റദ്ദാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ളമാർച്ച് ഫോർ ലൈഫും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും.