ദൈവകൃപ ആര്‍ക്കും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. (ഹെബ്രായര്‍ 12: 15)|No one fails to obtain the grace of God (Hebrews 12:15)
ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം…
കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കോറിന്തോസ് 3: 17)|The Lord is the Spirit, and where the Spirit of the Lord is, there is freedom. (2 Corinthians 3:17)
ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി യേശു…
സഹോദര സ്നേഹം നിലനില്ക്കട്ടെ. (ഹെബ്രായര്‍ 13 : 1)|Let brotherly love continue.(Hebrews 13:1)
ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട് എന്ന യേശുവിന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവരയിടുന്നു. സ്നേഹം സ്വീകരിക്കുന്നത്…
സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ -സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി
കൊച്ചി: കേരളസമൂഹത്തില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുള്ളതാണ്. സമീപകാലത്തെ ചില സംഭവങ്ങളില്‍നിന്ന് ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയിടെ കേരളഹൈക്കോടതി തന്നെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചില സംഘടനകളെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായിരുന്നു. ഇത്തരമൊരു…
നിങ്ങളെ വിളിക്കുന്നവന് വിശ്വസ്തനാണ്. അവിടുന്ന് അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യും. (1 തെസലോനിക്കാ 5 : 24)|He who calls you is faithful; he will surely do it. (1 Thessalonians 5:24)
വിശ്വസ്തതയുടെ പര്യായമാണ് ദൈവം. ഹെബ്രായ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “വിശ്വസ്തത” എന്ന പദം, ഒരു സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് സ്നേഹപൂർവം പറ്റിനിൽക്കുന്നതും ആ സംഗതിയോട് അല്ലെങ്കിൽ വ്യക്തിയോട് ബന്ധപ്പെട്ട ഉദ്ദേശ്യം സാധിക്കുന്നതുവരെ വിട്ടുപോകാത്തതുമായ ദയയെ അർഥമാക്കുന്നു. വിശ്വസ്തനായ ഒരു വ്യക്തി സ്നേഹസമ്പന്നനുമായിരിക്കും.…
ക്ളേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക് അഭയംനല്‍കും(സങ്കീർത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble(Psalm 27:5)
ലോകത്തിലേയ്ക്ക് പാപം പ്രവേശിച്ചപ്പോൾ മനുഷ്യന്റെ പതനം ആരംഭിച്ചു. അന്നുമുതൽ, ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവുമില്ലാതെ ഭൂമിയിൽ മനുഷ്യൻ പലപ്പോഴും അലയാൻ തുടങ്ങി. ഭൂമിയിൽ നൂറ്റാണ്ടുകളായി, മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങൾ, മഹാമാരികൾ മനുഷ്യവർഗത്തിന് അപകടരമാണ്. എന്നിരുന്നാലും, തന്റെ സൃഷ്ടികൾക്കായുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഹൃദയത്തിൽ നിന്ന്…
കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.(റോമാ 8: 25)|If we hope for what we do not see, we wait for it with patience. (Romans 8:25)
ആൽമീയ ജീവിതത്തിൽ നാം കാണുന്നതിനെ അല്ല, കാണാത്തതായ സ്വർഗ്ഗീയ നിത്യതയെയും, കർത്താവിന്റെ വരവിനെയും ആണ് ലക്ഷ്യം വെയ്ക്കേണ്ടത്. നമ്മുടെ ഈ ഭൂമിയിലെ ജീവിതം സമ്പദ്സമ്യദ്ധമാകാൻ വേണ്ടി മാത്രം ക്രിസ്തുവിൽ ലക്ഷ്യം വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാം മനുഷ്യരെയും കാൾ നിർഭാഗ്യരാണ്. കർത്താവ് പറയുന്നു,…
ഈ കന്യാസ്ത്രികള്‍ തെരുവില്‍ അലയുകയാണ്….
കര്‍മലസഭയുടെ ചൈതന്യം ജനങ്ങളിലെത്തിക്കാന്‍ സി.എം.സി സഭ എന്നും നൂതനമായ ശുശ്രൂഷാരീതികള്‍ സ്വീകരിക്കാറുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയോടൊപ്പം ട്രാന്‍സ്ജന്റേഴ്സിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരായ ആളുകള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ, മദ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയിലൂടെയും സി.എം.സി സഭ സാധാരണക്കാരായ ജനങ്ങളില്‍ വചനമെത്തിക്കുന്നു. ഇപ്പോള്‍…
നാം മക്കളെങ്കില്‍ അവകാശികളുമാണ്; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും. (റോമാ 8: 17) |If children, then heirs of God and fellow heirs with Christ. (Romans 8:17)
ദൈവത്തിന്റെ ആൽമാവു നടത്തുന്ന ഏവരും ദൈവമക്കൾ ആകുന്നു. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി എന്നാൽ പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച്…










