ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം ശക്തിയാൽ, ഒരു വ്യക്തിക്ക് പ്രലോഭനങ്ങളെയും പിശാചിനെയും ചെറുക്കാൻ കഴിയില്ല. എന്നാൽ ദൈവ കൃപയാൽ മാത്രമേ പിശാചിന്റെ തന്ത്രങ്ങളെ ചെറുക്കുവാൻ സാധിക്കൂ. കൃപയുടെ അമാനുഷിക പ്രവർത്തനമാണ് വിശ്വാസിയെ വിശുദ്ധ ജീവിതം നയിക്കാനും, ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കാനും പ്രാപ്തനാക്കുന്നത്.

ഒരു വ്യക്തി കൃപയാൽ ദൈവവുമായി ഒന്നിക്കുമ്പോൾ, അവൻ ദൈവത്തെ അറിയുന്ന അനുഭവം നേടുന്നു. ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ച്, വിശുദ്ധ ജീവിതം നയിക്കുന്ന ഏവർക്കും ദൈവക്യപ പ്രദാനം ചെയ്യും. ക്രിസ്തുവിലുള്ള കൃപയുടെ അനുഭവമാണ്, നാം ഒരോരുത്തരെയും ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ സഹായിക്കുന്നത്. ദൈവം തിരെഞ്ഞെടുക്കുന്നവരിൽ എല്ലാം ദൈവം ഈ കൃപ തന്റെ പരിശുദ്ധാത്മാവ് വഴി ഇന്നും വർഷിക്കപെടുന്നു. മറിയം എന്ന യഹൂദ പെൺകുട്ടിയെ ദൈവപുത്രന്റെ മാതാവായി തിരഞ്ഞെടുക്കുവാൻ ദൈവം നിയോഗിച്ചതിന്റെ ഏക മാനദണ്ഡം ദൈവക്യപ ആയിരുന്നു. മറിയത്തെ പോലെ ദൈവഹിതത്തിനു ‘ആമ്മേൻ’ പറയുന്ന ഒരു വ്യക്തിക്കേ ദൈവകൃപയിൽ ആശ്രയിച്ച് ദൈവ പദ്ധതിയെ പൂർത്തികരിക്കാനാകൂ എന്ന് തിരുവചനം ചൂണ്ടിക്കാണിക്കുന്നു.

ദൈവ പദ്ധതിക്കായ് ദൈവം തിരെഞ്ഞെടുക്കുന്നവരെല്ലാം ദൈവസന്നിദ്ധിയിൽ കൃപ കണ്ടെത്തിയവരാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും, വിവേകശൂന്യതയും പ്രലോഭനവും നമ്മെ ദൈവക്യപയിൽ നിന്ന് വഴിതെറ്റിച്ചേക്കാം, അങ്ങനെ ഒരു തെറ്റായ അനുഭവം, ദൈവാനുഭവത്തിനുപകരം, അപകടകരമായ പാതകളിലൂടെ നമ്മെ വ്യാമോഹത്തിലേയ്ക്ക് നയിക്കും. ആയതിനാൽ ദൈവക്യപ നഷ്ടപ്പെടാതെ, ദൈവഹിതത്തിന് അനുസരിച്ച് ജീവിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്