ലോകത്തിലേയ്ക്ക് പാപം പ്രവേശിച്ചപ്പോൾ മനുഷ്യന്റെ പതനം ആരംഭിച്ചു. അന്നുമുതൽ, ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവുമില്ലാതെ ഭൂമിയിൽ മനുഷ്യൻ പലപ്പോഴും അലയാൻ തുടങ്ങി. ഭൂമിയിൽ നൂറ്റാണ്ടുകളായി, മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങൾ, മഹാമാരികൾ മനുഷ്യവർഗത്തിന് അപകടരമാണ്. എന്നിരുന്നാലും, തന്റെ സൃഷ്ടികൾക്കായുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഹൃദയത്തിൽ നിന്ന് ദൈവത്തെ അന്വേഷിക്കുന്ന എല്ലാവർക്കും അനുഗ്രഹത്തിന്റെ വാഗ്ദാനങ്ങൾ ഉൾപ്പെടുന്നു

ജീവിതത്തിലെ സാഹചര്യങ്ങളോ പ്രശ്നങ്ങളോ അപകടങ്ങളോ നമ്മെ നിരുത്സാഹപ്പെടുത്തുകയും ഭയം തോന്നിപ്പിക്കുകയും ചെയ്യും. എന്നാൽ നാം അനുതാപത്തോടെ കർത്താവിലേയ്ക്ക് തിരിയുകയും ദൈവ ജനത്തിന്റെ ഭാഗമാകാൻ ദൈവവചനങ്ങൾ അനുസരിക്കുകയും ചെയ്യുമ്പോൾ ദൈവം തന്റെ സംരക്ഷണം നമുക്ക് വാഗ്ദാനം ചെയ്യുന്നു. വി പൗലോസ് ഫിലിപ്പിയാ ലേഖനം എഴുതുമ്പോൾ ജയിൽ വാസത്തിൽ ആയിരുന്നു. ജയിലിൽ കിടന്നുകൊണ്ട് വി പൗലോസ് ഫിലിപ്പിയാ 4:4 ൽ പറയുന്നു, നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍. ജീവിതത്തിൽ ക്ളേശ കാലത്തും വി പൗലോസ് പറഞ്ഞതുപോലെ നമുക്കും പറയാൻ പറ്റുമോ സന്തോഷിക്കാൻ? കോവിഡ് മഹാമാരി വന്നപ്പോളുള്ള ഒറ്റപ്പെടലുകൾ നമ്മുടെ സുരക്ഷിതത്തിനു വേണ്ടിയായിരുന്നു. അതുപോലെ പലപ്പോഴും ജീവിതത്തിൽ ഉണ്ടാകുന്ന ഒറ്റപ്പെടലുകൾ കർത്താവ് നൽകുന്ന അഭയമാണ്.

യേശുക്രിസ്തുവിലൂടെയുള്ള കൃപയുടെ പുതിയ ഉടമ്പടിയിൽ, ദൈവത്തെ അനുസരിക്കാനും തന്റെ പുത്രനിൽ രക്ഷയ്ക്കായി വിശ്വസിക്കാനും, വചനം അനുസരിക്കാനും, ഹൃദയത്തിൽ തീരുമാനിക്കുന്ന എല്ലാവർക്കും സംരക്ഷണം നൽകുമെന്ന തന്റെ വാഗ്ദത്തം ദൈവം പുതുക്കുന്നു. നമ്മുടെ കർത്താവായ യേശുവിന്റെ രക്ഷയുടെ സന്ദേശത്തിൽ വിശ്വസിക്കുന്നതിലൂടെ, ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ ഭൗതികവും ആത്മീയവുമായ സംരക്ഷണം നമ്മിൽ പകരുന്നു. ദൈവം സംരക്ഷണം എല്ലാവർക്കും ഉണ്ടാകട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്