ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നും ഫാദർ ജോസ് അലക്സ് പ്രൊഫഷണൽ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദം നേടിയിട്ട് അര നൂറ്റാണ്ടായി.ഐ. ആർ. ഡി ടാറ്റയിൽ നിന്നാണ് അത് സ്വീകരിച്ചത്. അമ്പത് വർഷം മുമ്പ് ജൂൺ അഞ്ചിന്.

രാജഗിരി ഓഫ് സോഷ്യൽ സയൻസസിന്റെ പ്രിൻസിപ്പലും ഗാന്ധിജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗവുമായിരുന്ന

കാലത്താണ് അച്ചനെ പരിചയപ്പെടുന്നത്. മുപ്പത് കൊല്ലം മുമ്പ് .കേരളത്തിൽ ആത്മഹത്യാ പ്രതിരോധ പ്രവർത്തനം തുടങ്ങാനുള്ള ചർച്ചകളിൽ നിന്നാണ് അടുപ്പം തുടങ്ങിയത് .

കൊച്ചിയിൽ ആത്മഹത്യാ

പ്രതിരോധ സന്നദ്ധ സംഘടനയായ

മൈത്രി അച്ചന്റേയും രാജഗിരിയുടെയും തണലിലാണ്

വളർന്നത് .ഇപ്പോൾ ആ സംഘടനക്ക് ഇരുപത്തിയൊമ്പത്

വയസ്സായി.

വിദ്യാഭ്യാസ കാര്യങ്ങളിൽ തനതായ ദർശനവും അത് നടപ്പിലാക്കാനുള്ള കാര്യക്ഷമതയും അച്ചനുണ്ടായിരുന്നു. രാജഗിരി പബ്ലിക് സ്‌കൂളിന്റെ ആദ്യ കാലങ്ങളിൽ അച്ചൻ നിയോഗിച്ച ഓഡിറ്റ് ടീമിൽ സഹകരിച്ചിട്ടുണ്ട് .

രാജഗിരി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്ക് വന്നപ്പോൾ അതിന് നായകത്വം വഹിച്ചത് അച്ചനാണ്. രാജഗിരി എഞ്ചിനീയറിംഗ് കോളേജിനും, മാനേജ്‌മന്റ് സ്‌കൂളിനുമൊക്കെ

ഫാ ജോസ് അലക്സ് സ്പർശം കിട്ടിയിട്ടുണ്ട് . മൈനസ് ടു ടു ഡോക്ടറേറ്റ് ക്യാംപസായി കാക്കനാട് രാജഗിരി വാലി മാറണമെന്നാണ് സ്വപ്നമെന്ന് അച്ചൻ പറയുമായിരുന്നു. അത് യാഥാർഥ്യമായി. ഇതിനൊക്കെ വേണ്ട ടീം ഉണ്ടാക്കാനും അവരെ ഭാവി നേതാക്കളാക്കി മാറ്റാനും ഫാദറിന് കഴിഞ്ഞു .രാജഗിരി ആശുപത്രിയെന്ന സങ്കൽപ്പത്തിന് ചിറകുണ്ടാക്കാൻ നടന്ന ടീം ഊർജ്ജം നേടിയതും അച്ചനിൽ നിന്നാണ്. സോഷ്യൽ വർക്കിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാഭ്യാസ വികസനം വഴി ഹെൽത്ത് കെയർ

മേഖലയിലേക്കും അച്ചന്റെ ദർശനങ്ങൾ എത്തി .ആശുപത്രിയുടെ പിന്തുണയോടെ കേരളത്തിന് മാതൃകയാക്കാവുന്ന

മെഡിക്കൽ സോഷ്യൽ വർക്ക്‌ പരിശീലനം ഉണ്ടാക്കുകയെന്നതാണ് ഇനിയുള്ള സ്വപ്നം.ആരോഗ്യ പ്രശ്നങ്ങളുടെ പരിമിതികൾക്കുള്ളിലും അച്ചന്റെ തലച്ചോർ മനുഷ്യ നന്മക്കായി

ഇപ്പോഴും പ്രവർത്തിച്ചു

കൊണ്ടിരിക്കുന്നു.

ഏതൊരു സങ്കീർണ്ണ പ്രശ്നത്തിനും

തികഞ്ഞ സമചിത്തതയോടെ പ്രായോഗിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന വൈഭവം അച്ചനിൽ നിന്നും പഠിക്കേണ്ടതാണ്.ആളുകളുടെ സങ്കടമറിഞ്ഞു ഇടപെടുന്ന മനുഷ്യ സ്നേഹിയാണ്.രോഗ പീഡകളെ മന്ദസ്മിതത്തോടെ നേരിടുന്നത് നേരിട്ട് കണ്ടിട്ടുണ്ട് .ഇടപെട്ടിട്ടുള്ള എല്ലാവർക്കും ഓർമ്മിക്കാൻ നന്മകൾ അവശേഷിപ്പിച്ചിട്ടുള്ള നല്ല മനുഷ്യൻ.

(ഡോ:സി.ജെ. ജോൺ)

നിങ്ങൾ വിട്ടുപോയത്