വിശ്വസ്തതയുടെ പര്യായമാണ് ദൈവം. ഹെബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​ പ്ര​കാ​രം “വിശ്വ​സ്‌തത” എന്ന പദം, ഒരു സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ സ്‌നേ​ഹ​പൂർവം പറ്റിനിൽക്കു​ന്ന​തും ആ സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ ബന്ധപ്പെട്ട ഉദ്ദേശ്യം സാധി​ക്കു​ന്ന​തു​വരെ വിട്ടു​പോ​കാ​ത്ത​തു​മായ ദയയെ അർഥമാ​ക്കു​ന്നു. വിശ്വ​സ്‌ത​നാ​യ ഒരു വ്യക്തി സ്‌നേ​ഹ​സ​മ്പ​ന്ന​നു​മാ​യി​രി​ക്കും. മനുഷ്യർ വിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മിക്ക​പ്പോ​ഴും പരാജ​യ​പ്പെ​ടു​ന്നെ​ങ്കി​ലും, അതുല്യ​മാ​യ വിധത്തിൽ ദൈവം വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു

നാം ദൈവസന്നിധിയിൽ നിന്നും മാറി സഞ്ചരിച്ചു നമ്മുടേതായ രീതിയിൽ സഞ്ചരിക്കുമ്പോൾ ദൈവത്തിന്റെ വിശ്വസ്തത പ്രകാരം നമ്മളെ ദൈവത്തിന്റെ വഴിയിൽ സഞ്ചരിപ്പിച്ചു ദൈവം ഉദ്ദേശിച്ചതിനെ നിവർത്തിച്ചു കാണിക്കുന്ന ഒരു വിശ്വസ്തനായ ദൈവമാണ് നമ്മുടെ ദൈവം. അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാകുന്നതിനു മുൻപ് നമ്മളെ കണ്ട ദൈവം നമ്മളെ കുറിച്ചുള്ള ദൈവിക പദ്ധതികളും നടപ്പാക്കാൻ ദൈവം വിശ്വസ്തനാണ്. പലപ്പോഴും ദൈവ പദ്ധതിയിൽ നിന്നും നാം മാറിപോകാൻ ഉള്ള കാരണം നമ്മളെ വിളിച്ചതിന്റെ പദ്ധതിയും അതിന്റെ പിന്നിലെ ഉദ്ദേശവും മനസിലാക്കാൻ വൈകി പോകുന്നതുകൊണ്ടാണ്.

നാം ദൈവത്തിന്റെ മക്കൾ ആയതുക്കൊണ്ട്, നമ്മളുടെ ഏതു കാര്യവും നടപ്പാക്കാൻ ദൈവം വിശ്വസ്തൻ ആണ്. തിരുവചനം നോക്കിയാൽ ഇസ്രായേൽ ജനത അവിശ്വസ്ത കാണിച്ചിട്ടും, ആ ജനത്തോട് വിശ്വസ്തത കാണിച്ചവനാണ് ദൈവം. ദൈവത്തിന്റെ വിശ്വസ്ത ജീവിതത്തിൽ വെളിപ്പെടുന്നതിനായി നാം ദീർഘക്ഷമയോടെ കാത്തിരിക്കണം. നമ്മുടെ അവിശ്വസ്തതയിലും നമ്മോട് വിശ്വസ്തനായ ദൈവത്തെ നാം മറന്നു കളയുവാൻ ഇടയാകരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്