Category: ശുഭദിന സന്ദേശം

ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി എന്തെങ്കിലുമുണ്ടോ?(ജറെമിയാ 32: 27)|“Behold, I am the Lord, the God of all flesh. Is anything too hard for me? (Jeremiah 32:27)

കർത്താവിന് അസാദ്ധ്യമായത് നമ്മുടെ ജീവിതത്തിൽ ഉണ്ടോ?. നമ്മുടെ കർത്താവ് ഭൂമി മുഴുവന്റെയും സൃഷ്ടി കർത്താവാണ്. നാം ഒരോരുത്തരുടെയും ജീവിതം പലവിധ പ്രതിസന്ധികളിലൂടെ പോകുന്നുണ്ടായിരിക്കാം. മനുഷ്യകരങ്ങളാൽ പലതും അസാധ്യങ്ങളാകാം. ചിലപ്പോൾ രോഗങ്ങളാകാം, സാമ്പത്തിക പ്രതിസന്ധിയാകാം, ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ ആകാം എന്നിങ്ങനെ പലവിധ അസാധ്യ…

നിയമാനുസൃതം മത്‌സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല.(2 തിമോത്തേയോസ്‌ 2: 5)|An athlete is not crowned unless he competes according to the rules.(2 Timothy 2:5)

വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. വിജയകരമായ ക്രിസ്തീയ ജീവിതം ഒരു ജയാളിയുടെ ജീവിതമാണ്. ബോധപൂര്‍വമായ എല്ലാ പാപത്തിന്മേലും ജയമുള്ള ജീവിതമാണത് എന്നാല്‍ അങ്ങനെയൊരു ജീവിതം സാധ്യമാണെന്നു ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരില്‍ തന്നെ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. പാപത്താല്‍ നിരന്തരം തോല്പിക്കപ്പെടുന്ന ഒരു…

നിങ്ങളുടെ വിശുദ്‌ധീകരണമാണ്‌; ദൈവം അഭിലഷിക്കുന്നത്‌, അസാന്‍മാര്‍ഗികതയില്‍ നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം(1 തെസലോനിക്കാ 4 : 3)|For this is the will of God, your sanctification: that you abstain from sexual immorality; (1 Thessalonians 4:3‭)

ക്രിസ്തീയ ജീവിതം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ജീവിതമാണ് എന്നാൽ തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് അവന്‍ ഇന്ന് അനുഭവിക്കുന്ന അശാന്തതയുടെ മുഖ്യ കാരണം. ആയതിനാൽ…

വാക്കുകളിലും പെരുമാറ്റത്തിലും സ്‌നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികള്‍ക്കു മാതൃകയായിരിക്കുക.(1 തിമോത്തേയോസ്‌ 4: 1)|Let no one despise you for your youth, but set the believers an example in speech, in conduct, in love, in faith, in purity. (1 Timothy 4:12)

ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം ആണ്. സ്വന്തം ജീവിതത്തിലൂടെ സ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽനിന്നും…

മനസില്‍ നിന്ന്‌ ആകുലത അകറ്റുക(സഭാപ്രസംഗകന്‍ 11 : 10)|Remove vexation from your heart(Ecclesiastes 11:10)

ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന വിവിധ രോഗാണുക്കളെക്കുറിച്ച്‌ അറിയാത്തവരായി ആരുമുണ്ടാകില്ല. അത്തരം രോഗങ്ങള്‍ നാം ചികിത്സിച്ച്‌ രക്ഷ നേടുന്നു, പകരുന്നതിനെ തടയുന്നു. എന്നാല്‍ നമ്മുടെ ആത്മീയശരീരത്തെ അല്ലെങ്കില്‍ ആത്മാവിനെ ബാധിക്കുന്ന രോഗാണുക്കളെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഭൗതികശരീരംപോലെ തന്നെ പ്രധാനമാണ്‌ ആത്മീയശരീരവും. ആത്മീയശരീരത്തെ…

നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്‌ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്‌.(മത്തായി 24: 44)|Therefore you also must be ready, for the Son of Man is coming at an hour you do not expect. (Matthew 24:44)

കർത്താവിന്റെ രണ്ടാംവരവിനെപറ്റി ഓർമിപ്പിച്ചുകൊണ്ട് ഈശോ നമുക്കെല്ലാവർക്കും അന്ത്യവിധിയെകുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുമ്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ…

കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.(ജറെമിയാ 17: 7)|“Blessed is the man who trusts in the Lord, whose trust is the Lord. (Jeremiah 17:7)

കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുക. പലപ്പോഴും നാം പ്രാർത്ഥിക്കുന്നത് സഫലമാക്കാറില്ല എന്ന് നാം ചിന്തിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ പ്രാർത്ഥനയെ സഫലമാക്കുന്നു. ദൈവത്തിൽ അടിയുറച്ച വിശ്വാസവും, ഭക്തിയും, നമ്മെ നൻമയിലേയ്ക്ക് നയിക്കുന്നു. കൃപാവരവും പരിശുദ്ധാത്മാവിന്റെ സഹായവും കൂടാതെ ദൈവത്തിൽ വിശ്വസിക്കുക…

നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും(യോഹന്നാന്‍ 13: 35)|By this all people will know that you are my disciples if you have a love for one another.”(John 13:35)

യേശുക്രിസ്തുവാണ് ക്രിസ്തീയ ജീവിതത്തിന്റെ മർമ്മം, ജീവിക്കുന്ന ദൈവത്തിന്റെ ശരീരത്തിലെ അവയവങ്ങളാണ് ഓരോ ക്രിസ്തീയനും. ഗുരുവിന്റെ വാക്കുകൾ അനുസരണയോടെ പിന്തുടരുന്നവനാണ് ശിഷ്യൻ. ക്രിസ്തുവിന്റെ ശിഷ്യനാണ് ക്രിസ്ത്യാനിയെങ്കിൽ, ഒരുവനെ ക്രിസ്ത്യാനിയാക്കുന്നത് ആചാരങ്ങളുടെ അനുഷ്ടാനം അല്ല, മറിച്ച്, യേശുവിന്റെ കൽപനകളുടെ ശ്രദ്ധാപൂർവമായ പാലനമാണ്. ഇഹലോക സമൃധിയിലേക്കും…

ഭാഷാവരമുള്ളവന്‍ മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. (1 കോറിന്തോസ്‌ 14: 2)|For one who speaks in a tongue speaks not to men but to God. (1 Corinthians 14:2)

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങളിൽ ഒന്നായി​രു​ന്നു ഭാഷാ​വരം.ഭാഷാവരം എന്നു പറയുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ പരിശുദ്ധാൽമാവിന്റെ പ്രത്യക്ഷ സൂചനയായി പറയുന്നു. മുമ്പു പഠിച്ചി​ട്ടി​ല്ലാത്ത ഭാഷയിൽ സംസാ​രി​ക്കാൻ ആദ്യകാല ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കിയ അത്ഭുത​ക​ര​മായ കഴിവി​നെ​യാ​ണു “അന്യഭാ​ഷ​ക​ളിൽ” സംസാ​രി​ക്കാ​നുള്ള കഴിവ്‌ അഥവാ ഭാഷാ​വരം…

കര്‍ത്താവിന്റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്‌ദിപറയും (സങ്കീര്‍ത്തനങ്ങള്‍ 7: 17)|I will give to the Lord the thanks due to his righteousness (Psalm 7:17)

നമ്മുടെ സൃഷ്ടാവായ ദൈവത്തിനു നന്ദി പറയുക എന്നുള്ളത് മനുഷ്യന്റെ പരമപ്രധാനമായ കടമയാണ്. വചനത്തിൽ ഉടനീളം ഉള്ള കൽപനയാണ് ദൈവത്തിനു നന്ദി പറയുക എന്നുള്ളത്. ദൈവത്തെ മഹത്യ പ്പെടുത്താനുള്ള ഏറ്റവും മഹത്തരമായ മാർഗമാണ് അവിടുത്തേയ്ക്ക് നന്ദി പറയുക എന്നുള്ളത്. ദൈവത്തോട് മാത്രമല്ല, മനുഷ്യനോടും…

നിങ്ങൾ വിട്ടുപോയത്