കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ ആശ്രയിക്കുക. പലപ്പോഴും നാം പ്രാർത്ഥിക്കുന്നത് സഫലമാക്കാറില്ല എന്ന് നാം ചിന്തിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ പ്രാർത്ഥനയെ സഫലമാക്കുന്നു. ദൈവത്തിൽ അടിയുറച്ച വിശ്വാസവും, ഭക്തിയും, നമ്മെ നൻമയിലേയ്ക്ക് നയിക്കുന്നു. കൃപാവരവും പരിശുദ്ധാത്മാവിന്റെ സഹായവും കൂടാതെ ദൈവത്തിൽ വിശ്വസിക്കുക സാധ്യമല്ല. നമ്മുടെ പ്രത്യാശ ജോലിയിലോ, മക്കളിലോ, അധികാര ബന്ധങ്ങളിലോ ആയിരിക്കരുത്. പൂർണ്ണമായും ദൈവത്തിൽ ആയിരിക്കണം നമ്മുടെ പ്രത്യാശ. ദൈവത്തിന്റെ വചനം എന്തു പറയുന്നുവോ, അതിൽ പൂർണ്ണ പ്രത്യാശ വെയ്ക്കുക.

മത്തായി 28:20ൽ വായിക്കുമ്പോൾ, യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും എന്നാണ് വചനം പറയുന്നത്. ദൈവം കൂടെ വസിക്കുന്ന അനുഭവത്തിന് ഇന്നത്തെ ലോകത്തിൽ വലിയ പ്രസക്തിയുണ്ട്. നമ്മുടെ കൂടെയുണ്ടാവുമെന്നും നമ്മെ ശക്തിപ്പെടുത്തുമെന്നും യേശു ഉറപ്പ് നൽകി. പ്രതീക്ഷ നശിപ്പിക്കുന്ന ഇന്നത്തെ സാഹചര്യങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ അവിടുന്ന് നമുക്ക് കരുത്തുപകരും. ദൈവഹിതമനുസരിച്ച് വിളിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ദൈവം നമ്മെ സഹായിക്കും. യേശുവിനെ രക്ഷകനായി സ്വീകരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ നമുക്ക് പറയാൻ സാധിക്കും, ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും. (ഫിലിപ്പി 4:13)

നാം ദൈവത്തിൽ പ്രത്യാശ അർപ്പിക്കാതെ മനുഷ്യനിൽ നാം പലപ്പോഴും പ്രത്യാശ അർപ്പിക്കുന്നു. നാം ഒരോരുത്തരുടെയും സമ്യദ്ധിയുടെ നടുവിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. എന്നാൽ കഷ്ടതയുടെ നടുവിൽ ഒരു സുഹൃത്തും കാണാറില്ല. കഷ്ടതയുടെ സമയത്ത് നാം ഓരോരുത്തരെയും സ്നേഹത്തോടെയും, വിശ്വസ്തയോടെയും ചേർത്തുപിടിക്കുന്ന ഒരുവൻ മാത്രമേയുള്ളൂ അതാണ് നമ്മുടെ കർത്താവ്. സങ്കീര്‍ത്തനങ്ങള്‍ 50 : 15 ൽ പറയുന്നു അനര്‍ഥകാലത്ത്‌ എന്നെ വിളിച്ചപേക്‌ഷിക്കുക;ഞാന്‍ നിന്നെ മോചിപ്പിക്കും. നാം ഓരോരുത്തരുടെയും ഏത് അവസ്ഥയിലും കർത്താവിൽ പൂർണ്ണമായി വിശ്വാസിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്