ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്കു ലഭിച്ച പരിശു​ദ്ധാ​ത്മാ​വി​ന്റെ വരങ്ങളിൽ ഒന്നായി​രു​ന്നു ഭാഷാ​വരം.ഭാഷാവരം എന്നു പറയുന്നത് ക്രിസ്തീയ പശ്ചാത്തലത്തിൽ പരിശുദ്ധാൽമാവിന്റെ പ്രത്യക്ഷ സൂചനയായി പറയുന്നു. മുമ്പു പഠിച്ചി​ട്ടി​ല്ലാത്ത ഭാഷയിൽ സംസാ​രി​ക്കാൻ ആദ്യകാല ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കിയ അത്ഭുത​ക​ര​മായ കഴിവി​നെ​യാ​ണു “അന്യഭാ​ഷ​ക​ളിൽ” സംസാ​രി​ക്കാ​നുള്ള കഴിവ്‌ അഥവാ ഭാഷാ​വരം എന്നു പറയു​ന്നത്‌. (അപ്പ പ്രവൃ​ത്തി​കൾ 10:46) സംസാ​രി​ക്കുന്ന ആളിന്റെ ഭാഷ ഭാഷ അറിയാ​വു​ന്ന​വർക്ക്‌ അയാൾ പറയു​ന്നത്‌ എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയു​മാ​യി​രു​ന്നു. (അ പ്രവൃ​ത്തി​കൾ 2:4-8). ആയതിനാൽ ആദിമ ക്രിസ്ത്യാനികൾ ഭാഷാവരത്താൽ പരസ്പരം സംസാരിക്കുകയും, പ്രവചിക്കുകയും ചെയ്തിരുന്നു .

ഭാഷാവരം ആദ്യം സംഭവി​ച്ചത്‌ എ.ഡി 33-ൽ പെന്തി​ക്കോ​സ്‌ത്‌ നാളിൽ ജെറുസലേ​മിൽ വെ​ച്ചാ​യി​രു​ന്നു. യഹൂദന്മാ​രു​ടെ ഉത്സവമാ​യി​രു​ന്നു പെന്തി​ക്കോ​സ്‌ത്‌ നാളിൽ അവിടെ കൂടി​വ​ന്നി​രുന്ന യേശു​വി​ന്റെ ഏകദേശം 120 ശിഷ്യ​ന്മാർ പരിശുദ്ധാത്മാവ്‌ നിറഞ്ഞ​വ​രാ​യി, ആത്മാവ്‌ കൊടുത്ത കഴിവ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാരിക്കാൻ തുടങ്ങി. ഭാഷാവരത്തിന്റെ ഉദേശം എന്തായിരുന്നു? ക്രിസ്‌ത്യാ​നി​കൾക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെന്നു കാണി​ക്കാൻ ദൈവം കൊടുത്ത അനുഗ്രഹം ആയിരുന്നു ഭാഷാവരം. പണ്ടു മോശ​യെ​പ്പോ​ലുള്ള വിശ്വ​സ്‌ത​രായ ആളുകൾക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​യി ദൈവം അത്ഭുത​ക​ര​മായ അടയാ​ളങ്ങൾ ചെയ്യാ​നുള്ള കഴിവ്‌ കൊടു​ത്തു. (പുറപ്പാട്‌ 4:1-9, 29-31; സംഖ്യ 17:10) ഭാഷാ​വ​ര​വും പുതിയ നിയമകാലഘട്ടത്തിൽ ഇതു​പോ​ലുള്ള അടയാളമായി​രു​ന്നു. പുതു​താ​യി രൂപം​കൊണ്ട ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു ദൈവ​ത്തി​ന്റെ പിന്തു​ണ​യു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു അത്‌.

ഭാഷാവരം എന്നത് മനുഷ്യന് ദൈവവുമായി സംവാദിക്കുന്ന ദൈവത്തിന്റെ ഭാഷയാണ്. ദൈവത്തെ അന്വേഷിക്കുന്നവർക്ക് പരിശുദ്ധാൽമാവിന്നെ തേടുന്നവർക്ക് ഇന്നും ദൈവം ഭാഷാവരം സമൃദ്ധിയായി നൽകുന്നു. നാം ഓരോരുത്തർക്കും ദിനംപ്രതി ദൈവത്തോട് സംസാരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്