Category: ശുഭദിന സന്ദേശം

ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.(1 കോറിന്തോസ്‌ 15 : 4)|He was buried, that he was raised on the third day in accordance with the Scriptures,(1 Corinthians 15:4)

ജീവനെ നശിപ്പിക്കുന്ന നിഷേധാത്മക ശക്തികള്‍ക്കു ഒരു മുന്നറിയിപ്പാണ് പുനരുത്ഥാനം. മരണത്തിനു അടിമപ്പെടാതെ അതിനെ അതിജീവിക്കുകയാണ് കര്‍ത്താവ് ചെയ്തത്. ആത്യന്തികമായി മരണത്തിന്റെ ശക്തികളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശമാണ് ഉയിര്‍പ്പിലൂടെ ലഭിക്കുന്നത്. ഇന്നു മനുഷ്യര്‍ നിരാശയിലും ആശങ്കയിലും ആയിരിക്കുമ്പോള്‍ കര്‍ത്താവ് കൂടെയുണ്ട്…

യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും. (യോഹന്നാന്‍ 2: 19)|Jesus answered them, “Destroy this temple, and in three days I will raise it up.” (John 2:19)

യേശു തന്റെ ക്രൂശുമരണത്തിനു ശേഷം, ഉയിർപ്പിന്റെ പ്രത്യാശ ഉണ്ടെന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുകയാണ്. യേശു തന്റെ ശരീരമാകുന്ന ദേവാലയത്തിന്റെ ഉയിർപ്പിനെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്. എന്നാൽ യേശുവിനെ അനുഗമിച്ചിരുന്നവർക്ക് ജീവിതത്തിൽ പ്രതീക്ഷ കൈവിടുന്ന അവസ്ഥയായിരുന്നു. ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തുവിന്റെ മരണം. യേശുവിന്റെ മരണ…

നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്‍ക്കു വേണ്ടി മരിച്ചു.(റോമാ 5: 6)|For while we were still weak, at the right time Christ died for the ungodly. (Romans 5:6)

കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക് വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ ആഗ്രഹിക്കുന്നു. മനുഷ്യൻ പാപം ചെയ്തപ്പോൾ അത് നിത്യനാശത്തിലേക്കുള്ള അവന്റെ വീഴ്ചയായിരുന്നു. എന്നാൽ നാം നശിച്ചുപോകാതിരിക്കുവാൻ ദൈവം തന്റെ ഏകജാതനായ…

കുഞ്ഞിക്കാലുകൾ ചുംബിക്കുന്ന ലാഘവത്തോടെ, ഉള്ളുനിറയെ സന്തോഷത്തോടെ എല്ലാവരെയും എളിമയോടെ, ക്ഷമയോടെ സ്നേഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ

എളിമയ്ക്കു ഒരു പരിധിയും കാണിക്കാത്ത എന്റെ ഈശോയെ, ഇന്ന് പെസഹാ… അങ്ങയെപ്പോലെ സ്വന്തം ശിഷ്യന്റെ കാലിൽ തൊട്ടിട്ടുള്ള ഒരു ഗുരുക്കന്മാരും ഇന്നേവരെ ഉണ്ടായിട്ടില്ല… അങ്ങ് കാലിൽ തൊട്ടു കാൽ കഴുകുക മാത്രമല്ലായിരുന്നല്ലോ… ആ കാലുകളിൽ കെട്ടിപ്പിടിച്ചു ചുംബിക്കുക കൂടി ചെയ്തുവല്ലോ… ഈശോയെ,…

താലത്തില്‍ വെള്ളമെടുത്ത്‌ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി. (യോഹന്നാന്‍ 13: 5) |Then he poured water into a basin and began to wash the disciples’ feet and to wipe them with the towel that was wrapped around him. (John 13:5)

യേശുവിന്‍റെ ജനനവും ജീവിതവും മരണവും സ്നേഹത്തിന്‍റെ തെളിവുകളായിരുന്നു. സ്വന്തം പാദങ്ങള്‍ യേശു കഴുകുന്ന അനുഭവവും ആ ഓര്‍മ മനസ്സില്‍ താലോലിച്ചതും അതിന്‍റെ വെല്ലുവിളിയുമൊക്കെയാണു ശിഷ്യന്മാരെ മാനസാന്തരപ്പെടുത്തിയത്. സ്വാര്‍ത്ഥതയുടെ അന്തരീക്ഷത്തിലായിരുന്നു അന്ത്യഅത്താഴം. യേശുവിനെ രാജാവാക്കാന്‍ അവര്‍ ആഗ്രഹിച്ചു. ദാവീദിനെപ്പോലെ ശക്തനും പ്രതാപവാനുമായ രാജാവായിരിക്കും…

എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ.(മത്തായി 26: 39)|And going a little farther he fell on his face and prayed, saying, “My Father, if it is possible, let this cup pass from me; nevertheless, not as I will, but as you will.”(Matthew 26:39)

ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ യഥാർത്ഥ സ്‌നേഹപദ്ധതിയിൽനിന്ന് പിന്തിരിഞ്ഞത് ഒരു തോട്ടത്തിലാണ്; ഇതാ മറ്റൊരു തോട്ടത്തിൽ, ലോകരക്ഷകനായ ഈശോ കുരിശിന്റെ കൃപകൾ നമുക്ക് നേടിത്തരാൻ പ്രാർത്ഥിച്ചൊരുങ്ങുന്നു. ദൈവത്തെ പിതാവ് എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഈശോയുടെ പ്രാർത്ഥന. തന്റെ ജീവിതത്തിൽ വരാനിരിക്കുന്നതെല്ലാം പിതാവിന്റെ സ്വർഗീയ ഹിതത്തിന്…

യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടര്‍ച്ചയുണ്ടാകും (മര്‍ക്കോസ്‌ 14 : 27)|Jesus said to them, “You will all fall away(Mark 14:27)

യേശു നമ്മുടെ ജീവിതത്തിൽ നിന്നു നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. യേശു തന്റെ ക്രൂശുമരണത്തിനു മുൻപായി ശിഷ്യൻമാരോട് പറയുകയാണ് നിങ്ങൾക്കെല്ലാവർക്കും മുന്നോട്ടുള്ള ജീവിതത്തിൽ ഇടർച്ചകൾ ഉണ്ടാകും എന്ന്. കാരണം ഇടയനായ യേശുവിനെ ക്രൂശുമരണത്തിനായി പിടിക്കപ്പെടുമ്പോൾ, തന്റെ പ്രിയപ്പെട്ട ശിഷ്യൻമാർക്കെല്ലാം,…

ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്‌ഷപെടുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചു വന്ന്‌ അവരുടെ ഹൃദയങ്ങളില്‍ നിന്ന്‌ വചനം എടുത്തുകളയുന്നു. (ലൂക്കാ 8: 12)|The ones along the path are those who have heard; then the devil comes and takes away the word from their hearts, so that they may not believe and be saved. (Luke 8:12)

യേശുവിന്റെ പരസ്യജീവിതകാലത്ത് നമുക്ക് എല്ലായ്പ്പോഴും കാണാൻ സാധിക്കുന്ന ഒരു വസ്തുതയാണ് ഒരു വലിയ ജനക്കൂട്ടം യേശുവിനെ പിന്തുടർന്നിരുന്നു എന്നത്. എന്നാൽ യേശു പറയുന്നത് കേൾക്കാനല്ല, അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കാണാനായിരുന്നു മിക്കവരും ഈശോയുടെ കൂടെ നടന്നിരുന്നത്. ഈശോ അവരുടെ മനോഗതം മനസ്സിലാക്കി,…

ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവന്‍ വാഴ്‌ത്തപ്പെട്ടവന്‍.(യോഹന്നാന്‍ 12 : 13)|Hosanna! Blessed is he who comes in the name of the Lord, even the King of Israel!” (John 12:13)

എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കലാണല്ലോ ഇന്ന്. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, ‘രക്ഷ അടുത്തിരിക്കുന്നു’ അഥവാ ‘ഇപ്പോള്‍ ഞാന്‍ രക്ഷ നേടും’ എന്നാണ്. ഓശാന…

കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.(സങ്കീര്‍ത്തനങ്ങള്‍ 29: 4)|The voice of the Lord is powerful; the voice of the Lord is full of majesty. (Psalm 29:4)

കർത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്. കർത്താവിന്റെ സ്വരത്തിനു മുൻപിൽ രോഗങ്ങൾ സുഖപ്പെടുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, സാത്താനിക കോട്ടകൾ തകരുന്നു, അന്ധകാരം വെളിച്ചമായി മാറുന്നു എന്നിങ്ങനെ കർത്താവിന്റെ സ്വരത്തിന്റെ ശക്തി വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. ഇന്നും കർത്താവിന്റെ സ്വരത്തിന്റെ ശക്തി പരിശുദ്ധാൽമാവിനാൽ…

നിങ്ങൾ വിട്ടുപോയത്