യേശു തന്റെ ക്രൂശുമരണത്തിനു ശേഷം, ഉയിർപ്പിന്റെ പ്രത്യാശ ഉണ്ടെന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുകയാണ്. യേശു തന്റെ ശരീരമാകുന്ന ദേവാലയത്തിന്റെ ഉയിർപ്പിനെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്. എന്നാൽ യേശുവിനെ അനുഗമിച്ചിരുന്നവർക്ക് ജീവിതത്തിൽ പ്രതീക്ഷ കൈവിടുന്ന അവസ്ഥയായിരുന്നു. ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തുവിന്റെ മരണം. യേശുവിന്റെ മരണ ശേഷം സംഭവിച്ചത്. ദൈവത്തിന്റെ നിശ്ശബ്ദത ആയിരുന്നു, ശിഷ്യന്മാർ ഒളിവിലായി. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ മഥിച്ചതിനാൽ ഉപേക്ഷിച്ചു കളഞ്ഞ വലയും വള്ളവും അന്വേഷിക്കാൻ പ്രേരിതരായി. യേശുവിനെ അനുഗമിച്ചിരുന്നവർക്ക് പ്രതീക്ഷ കൈവിടുന്ന നാളുകൾ ആയിരുന്നു. ക്രൂശുമരണ ശേഷം സംഭവിച്ചത്.

യേശുവിനെ അനുഗമിക്കുന്ന നാം ഓരോരുത്തർക്കും പ്രതീക്ഷ കൈവിടുന്ന നാളുകൾ ഉണ്ടാകാറില്ലേ. ദൈവത്തിന്റെ നിശബ്ദത പലപ്പോഴും നമ്മളുടെ ജീവിതത്തിൽ അലയടിക്കാറില്ലേ. ജീവിതം വഴി മുട്ടിയവര്‍ മരണത്തില്‍ തന്നെ അഭയം തേടുന്നതിന്റെ വാര്‍ത്തകളുമായാണ് ഓരോ ദിവസവും പുലരുന്നത്. ദാരിദ്ര്യം, ദാമ്പത്യത്തകര്‍ച്ച, കടക്കെണി എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്.ഏതു അന്ധകാരത്തിലും പ്രതീക്ഷയുടെ ഒരു നുറുങ്ങു നക്ഷത്ര വെളിച്ചം ഉണ്ടാകും. ഇന്നു നമ്മൾ ജീവിതത്തിൽ‌ ഓർക്കാപ്പുറത്ത് ഇടിമിന്നലുകളെ അഭിമുഖീകരിക്കുമ്പോൾ മെല്ലെ തലയുയർത്തി ഇടിമിന്നലിനു പിന്നിലുള്ള ദൈവത്തിന്റെ കരങ്ങളെ കാണുവാൻ നമ്മുടെ ജീവിതത്തിലും ഇടയാകട്ടെ.

യേശുവിന്റെ ക്രൂശുമരണം ഒരു സാധാരണ മരണം ആയിരുന്നില്ല. യേശുവിന്റെ പ്രാശ്ചിത്ത മരണം ആയിരുന്നു. മനുഷ്യന് പാപത്തിൽ നിന്നും, രോഗത്തിൽ നിന്നും, ശാപത്തിൽ നിന്നും രക്ഷ നൽക്കുന്ന മരണം ആയിരുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ ജീവിതത്തിലും പുനരുദ്ധാനത്തിന്റെ വെളിച്ചം കാണാൻ കഴിയും. നാം ചെയ്യേണ്ടത് ദൈവ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ, ക്ഷമയോടെ ജീവിതത്തിൽ ഉയിർപ്പിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുക എന്നുള്ളതാണ്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്