Category: ശുഭദിന സന്ദേശം

പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരിക്കുവിന്‍.(റോമാ 12: 12)|Rejoice in hope, be patient in tribulation, be constant in prayer. (Romans 12:12)

ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള സ്വര്‍ഗ്ഗീയ മഹത്വത്തില്‍ പ്രവേശിക്കാൻ കഴിയും: ഈ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല. കാരണം നമ്മുക്കു വേണ്ടി മരിച്ചു ഉത്ഥാനം ചെയ്ത യേശുക്രിസ്തുവാണ് നമ്മുക്ക് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്. ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ…

തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.(യോഹന്നാന്‍ 1: 12)|All who did receive him, who believed in his name, he gave the right to become children of God,(John 1:12)

ക്രൈസ്തവ രാഷ്ട്രങ്ങൾ എന്ന സംജ്ഞയിൽ അറിയപ്പെടുന്ന രാഷ്ട്രങ്ങൾ വളരെയുണ്ട്. ധനബലത്തിലും അംഗസംഖ്യയുടെ പ്രബലതയിലും സാമൂഹികരംഗങ്ങളിലുള്ള സ്വാധീനശക്തിയിലും മുൻപന്തിയിൽ നിൽക്കുന്ന ക്രൈസ്തവസഭകളും ശുശ്രൂഷകളും ധാരാളമാണ്. എന്നാൽ ഇന്നത്ത ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങളായ സഹോദരങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നുവോ? ഈ ചോദ്യത്തിനുള്ള മറുപടി അപ്പൊസ്തലനായ പൗലൊസ്…

ദൈവമേ, അങ്ങയുടെ കാരുണ്യംഎത്ര അമൂല്യം!മനുഷ്യമക്കള്‍ അങ്ങയുടെചിറകുകളുടെ തണലില്‍ അഭയംതേടുന്നു.(സങ്കീര്‍ത്തനങ്ങള്‍ 36 : 7)|How precious is your steadfast love, O God! The children of mankind take refuge in the shadow of your wings. (Psalm 36:7)

ദൈവത്തിന്റെ കാരുണ്യം അമൂല്യമാണ്. കാരുണ്യം ഹൃദയത്തിന്റെ ലെന്‍സ് പോലെയാണ്. യാഥാര്‍ത്ഥ്യം സ്വീകരിക്കാനും അതിന്റെ മാനങ്ങള്‍ മനസ്സിലാക്കാനും കരുണ സഹായിക്കുന്നു. യേശു പലപ്പോഴും കരുണയാല്‍ ചലിക്കപ്പെടുന്നത് സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നു. കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്. യേശുവിന്റെ വരവിന് മുമ്പും കാരുണ്യം നാം…

അവിടുന്നാണ്‌ എന്റെ കര്‍ത്താവ്‌; അങ്ങില്‍ നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും. (സങ്കീര്‍ത്തനങ്ങള്‍ 16 : 2)|I say to the Lord, “You are my Lord; I have no good apart from you.”(Psalm 16:2)

കർത്താവ് നൽകുന്ന നന്മകൾ പ്രാപിക്കുവാൻ നാം കർത്താവിനെ ഭയന്ന് അവന്റെ വഴികളിൽ ജീവിക്കണം. ഈ ഭയം എന്നത് നമ്മളുടെ തെറ്റുകൾക്കായി നമ്മളെ ശിക്ഷിക്കുവാൻ കാത്തിരിക്കുന്ന കർത്താവിനെയല്ല. മറിച്ച്, ദൈവഭയം എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിന്റെ ഹിതപ്രകാരം നീതിയുള്ള ഒരു ജീവിതം നയിക്കുക…

കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്‌,അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും. (സങ്കീര്‍ത്തനങ്ങള്‍ 25: 14)|The friendship of the Lord is for those who fear him, and he makes known to them his covenant. (Psalm 25:14)

ദൈവഭയം എന്നത് സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും കരുണയോടെ പരിപാലിക്കുകയും സദാ സമയം കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ്. തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉണ്ടാകുന്ന പേടിയല്ല ദൈവഭയം. . ദൈവഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ദൈവഭയം…

അങ്ങയുടെ സത്യത്തിലേക്ക്‌ എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്‌ഷിക്കുന്ന ദൈവം. (സങ്കീര്‍ത്തനങ്ങള്‍ 25: 5) |Lead me in your truth and teach me, for you are the God of my salvation (Psalm 25:5 )

ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്. ദൈവത്തിന്റെ പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ സംരക്ഷിക്കുന്നത്. തിരുവചനം എന്നുള്ള സത്യത്താൽ വഴി നടത്തപ്പെടുമ്പോൾ നാം ഓരോരുത്തർക്കും ദൈവത്തിന്റെ രക്ഷയെ രുചിച്ചറിയാൻ സാധിക്കും. കർത്താവ് മനുഷ്യ കുലത്തിനു നൽകിയ…

ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. (എഫേസോസ്‌ 4 : 32)|Be kind to one another, tenderhearted, forgiving one another, as God in Christ forgave you.(Ephesians 4:32)

മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും എത്ര വലുതായാലും അതിലും വലുതാണ്‌ അവ അനുഭവിക്കുന്ന മനുഷ്യരോട് ദൈവത്തിനുള്ള അനുകന്പ. ദൈവത്തിന്റെ കരുണ അതിന്റെ പൂർണ്ണതയിൽ നമ്മൾ കണ്ടെത്തുന്നത് എല്ലാക്കാര്യങ്ങളിലും പിതാവായ ദൈവത്തിനു സമനായിരുന്നിട്ടും, ദൈവമായിരുന്നിട്ടും, കേവലം ഒരു സ്രഷ്ടവസ്തുവായ മനുഷ്യന്റെ രൂപമെടുത്ത്‌ ഭൂമിയിലേക്കു…

യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌? (മർ‍ക്കോസ്‌ 10: 51)|Jesus said to him, “What do you want me to do for you? (Mark 10:51)

കർത്താവ് ദിനംപ്രതി നാം ഓരോരുത്തരോടും ചോദിക്കുന്നുണ്ട് എന്താണ് നമ്മൾക്കു വേണ്ടി ചെയ്യേണ്ടത് എന്ന്. എന്നാൽ യേശുവിന്റെ വിളികൾക്ക് കാതുകൊടുക്കുവാൻ നാം പലപ്പോഴും തയാറല്ല. ജീവിതത്തിന്റെ തിരക്കുകളാകാം പലപ്പോഴും കാരണം. യേശു എന്തു കൊണ്ടാണ് ബർതിമേയൂസ് എന്ന ആ അന്ധനോട്‌ അവന്റെ ആഗ്രഹമെന്താണെന്ന്…

രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല.ഏശയ്യാ {59: 1}|Behold, the Lord’s hand is not shortened, that it cannot save, or his ear dull, that it cannot hear;(Isaiah 59:1)

നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ദൈവം നമ്മളുടെ നിലവിളക്ക് എല്ലാ സമയത്തും ഉത്തരം നൽകുന്നു. എന്നാൽ ചില വ്യക്തികൾ വർഷങ്ങളായി പ്രാർത്ഥിച്ചിട്ട് ചില കാര്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടാകും. നാം മനസിലാക്കേണ്ടത് കർത്താവിന്റെ കരത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില…

കര്‍ത്താവിന്റെ വിശുദ്‌ധരേ,അവിടുത്തെ സ്‌നേഹിക്കുവിന്‍;അവിടുന്നു വിശ്വസ്‌തരെ പരിപാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 31 : 23)|Love the Lord, all you his saints! The Lord preserves the faithful (Psalm 31:23)

നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌.…

നിങ്ങൾ വിട്ടുപോയത്