Tag: mangalavarthaonline

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

ഈശോയുടെ പുനഃരുത്ഥാനത്തിലൂടെയാണ് അവിടുന്ന് ദൈവപുത്രനാണെന്ന് ലോകത്തിന് ബോധ്യമായത്.

ഈശോമശിഹാ വാസ്തവമായി മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു, ഹല്ലേലൂയ്യാ! വലിയവാരത്തിലെ ശോകമൂകമായ ദിനങ്ങള്‍ക്കൊടുവില്‍ സര്‍വ്വമനുഷ്യനും പ്രത്യാശപകരുന്ന പുനഃരുത്ഥാന ഞായറിലേക്കു നമ്മള്‍ പ്രവേശിക്കുന്നു. ഈ ആനന്ദത്തിന് തീവ്രത കൂടുന്നത് ഈശോമശിഹായുടെ മൃതരില്‍നിന്നുള്ള പുനഃരത്ഥാനത്തിന്‍റെ പേരില്‍ മാത്രമല്ല, യേശുക്രിസ്തുവിലൂടെ സകലമനുഷ്യര്‍ക്കും ഇപ്രകാരമൊരു പുനഃരുത്ഥാന സാധ്യതയുണ്ട് എന്നതിനാലാണ്.…

സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാൻ സാധിക്കുകയുള്ളൂ. |നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം.|മാർ റാഫേൽ തട്ടിൽ

ഈസ്റ്റർ സന്ദേശം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്‌. കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം…

ജീവിതം മാറ്റിമറിച്ച ദുഃഖ വെള്ളിയാഴ്ച|മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു.

രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു. തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു…

നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി(1 പത്രോസ് 2:24)|യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനായി ദൈവിക പദ്ധതിയുടെ തന്നെ ഭാഗമായിരുന്നു.

”He himself bore our sins in his body upon the tree. ‭‭(1 Peter‬ ‭2‬:‭24‬) ✝️ യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്.…

‘ഗാഗുൽത്താ മലയിൽ നിന്നും .. വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ,ഏവമെന്നെ ക്രൂശിലേറ്റുവാൻഅപരാധമെന്തു ഞാൻ ചെയ്തു ?’

കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്? ‘സ്നേഹം’. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം…

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലെ നമ്മുടെ കർത്താവിന്റെ പീഡാനുഭവ വെള്ളിയാഴ്ച ആരാധനക്രമം|ܕܡܲܓܵܗܲܝ ܫܲܒܿܬܼܵܐ ܪܲܒܿܬܼܵܐ

പെസഹാ ത്രിദിനത്തിലെ രണ്ടാം ദിവസം പീഡാനുഭവ വെള്ളിയാഴ്ച വൈകുന്നേരം റംശായോടെ ആരംഭിക്കുന്നു. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിലെ മഹത്തായ ശനിയാഴ്ചയുടെ സവിശേഷതയാണ് ഈ ദിവസത്തെ രണ്ട് ആഘോഷങ്ങളുടെ ക്രമം. ആദ്യത്തേത് നമ്മുടെ കർത്താവിന്റെ മരണത്തിന്റെയും സംസ്‌കാരത്തിന്റെയും സ്മരണയും രണ്ടാമത്തേത് സാധാരണ രാത്രി ജാഗരണവുമാണ്.…

നിങ്ങൾ വിട്ടുപോയത്