അധികാരത്തില്‍ നിന്ന് എളിമയിലേക്ക്: പാറ്റ്ന അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഇടവക സഹവികാരിയായി ചുമതലയേറ്റു.
പാറ്റ്ന: ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത റവ. വില്ല്യം ഡി’സൂസ എസ്.ജെ പാറ്റ്നക്ക് പുറത്തുള്ള കന്റോണ്‍മെന്റ് മേഖലയിലെ ദാനാപൂര്‍ സെന്റ് ജോസഫ് ഇടവകയുടെ സഹവികാരിയായി ചുമതലയേറ്റു. ഭാരതത്തിലെ ലത്തീന്‍ മെത്രാന് സമിതിയായ സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.…










