സെമിത്തേരിക്കു പ്രത്യേക സ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടോടെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന പതിവ് കേരള സഭയില്‍ ആരംഭിച്ചെങ്കിലും ആദ്യകാലത്ത് അതിനുവേണ്ടി കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു. പള്ളിക്കു ചുറ്റുമായിട്ടാണു ശവസംസ്ക്കാരം നടത്തിയിരുന്നതെന്നു താളിയോലകളില്‍നിന്നും ഇതര പുരാതന രേഖകളില്‍നിന്നും ചില ആചാരങ്ങളില്‍നിന്നും വ്യക്തമാണ്. നവംബര്‍ 2-നു സകല മരിച്ചവരുടെയും…










