Month: June 2021

മലയാളികളുടെ ഇടയിൽ പാപ്പയുടെ റേഡിയോ എന്നറിയപ്പെടുന്ന വത്തിക്കാൻ റേഡിയോയിൽ മലയാളം വിഭാഗം കൈകാര്യം ചെയ്തിരുന്ന ഫാ. വില്യം നെല്ലിക്കല്‍ പന്ത്രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലഘട്ടത്തിലാണ് വില്യം അച്ചൻ വത്തിക്കാനിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 12 വർഷത്തെ വത്തിക്കാനിലെ സേവനത്തിന് ശേഷം മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ശുശ്രൂഷക്കായി തിരികെ പോകാനാണ് അച്ചൻ തീരുമാനിച്ചിരിക്കുന്നത്. ആധുനിക മാധ്യമകാലഘട്ടത്തിൽ മലയാളം വിഭാഗത്തിൽ സംഗീത സാംസ്കാരിക…

അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം

കോട്ടയം: അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ അലവന്‍സ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഒരു അന്തേവാസിക്ക് ഒരു മാസം സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന അലവന്‍സ് 1100 രൂപയാണ്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരാണ് ഇവരേറെയും എന്നിരിക്കെ വലിയ നിരക്കിലുള്ള മരുന്ന് വാങ്ങാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന…

പ്രിയ സഹോദരങ്ങളെ, ബഹു ഫ്രാൻസിസ് നന്തലത്ത് അച്ചന് വേണ്ടി ത്യാഗമെടുത്ത് പ്രാർത്ഥിക്കണേ

ബഹുമാനപ്പെട്ട ഫ്രാൻസിസ് നന്തലത്ത് അച്ചന് ഇന്ന് രാവിലെ വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടർന്ന് ബോധരഹിതനായി വീണു. ഉടൻതന്നെ അച്ചനെ തൊടുപുഴ സെന്റ്.മേരിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയിൽ Internal bleeding ഉണ്ടെന്ന് കണ്ടെത്തി.കൂടാതെ കോവിഡ് പോസിറ്റീവും ആണ്. ഇന്ന്…

പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്.

ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്. പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി…

തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്; 16,743 പേര്‍ രോഗമുക്തി നേടി

June 14, 2021 ചികിത്സയിലുള്ളവര്‍ 1,13,817ആകെ രോഗമുക്തി നേടിയവര്‍ 26,10,368കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകള്‍ പരിശോധിച്ചുപുതിയ ഹോട്ട് സ്‌പോട്ടില്ല; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791,…

അഞ്ചു പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ .

അക്കാലത്തു ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു . പറമ്പിനു ചുറ്റും വലിയ മതിലുകൾ ഇല്ലായിരുന്നു . വിശാലമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന ഒറ്റയടിപ്പാതകൾ.

വത്തിക്കാനിലെ സഭാ കോടതിയും അപ്പീല്‍ തള്ളി; ലൂസി കളപ്പുര ഇനി മഠത്തിന് പുറത്ത് ! ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്ന് സഭാ കോടതി.

കാനോന്‍ നിയമവും സഭാ ചട്ടങ്ങളും ലംഘിച്ചതിനാല്‍ ലൂസിയുടെ വാദങ്ങള്‍ വത്തിക്കാനും അംഗീകരിച്ചില്ല; ലൂസി കളപ്പുര ഇനി മഠത്തില്‍ നിന്നും മാറേണ്ടി വരും ! വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ എഫ്‌സിസി സന്യാസ സമൂഹത്തിന്റെ പോരാട്ടം വിജയം ! കോഴിക്കോട് : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ്…

നിങ്ങൾ വിട്ടുപോയത്