ഇടവകയിലെ എല്ലാവരെയും ഒരു കുടകീഴിലാക്കാൻ എന്നും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ഒരു സ്നേഹമുള്ള സിസ്റ്റർ.
സി അമലയ്ക്ക് പ്രണാമം അമലാമ്മ എന്നാണ് എല്ലാവരും സിസ്റ്ററിനെ വിളിക്കുന്നത്. പറയത്തക്ക കഴിവുകളൊന്നുമില്ല അമലാമ്മയ്ക്ക്. പക്ഷെ ഒരു സന്യസ്ത ആരായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സി അമല. സ്വദേശം ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂർ, വയസ് 79. പുഞ്ചിരിക്കുന്ന മുഖത്തോടെയെല്ലാതെ സി അമലയെ ആരും…










