കേരളത്തിലെ ലത്തീൻ കത്തോലിക്ക സമുദായത്തിലെ ആദ്യത്തെ മൃതദേഹം ദഹിപ്പിക്കൽ 2006 ൽ കൊല്ലത്തു പോയി റിപ്പോർട്ടു ചെയ്യുമ്പോൾ ഒരു ഉറ്റബന്ധുവിന്റെ ചിതാഭസ്മകലശം കൈയിലെടുക്കുന്ന അവസ്ഥ വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

അസാധാരണകാലത്തിലെ അസാധാരണസംഭവങ്ങൾ!അമ്മയുടെ ഭസ്മകലശമടങ്ങിയ പെട്ടി കുഴിയിലേക്കെടുക്കാൻ മകൾക്കും അമ്മൂമ്മയ്ക്കായി രാത്രി സെമിത്തേരിയിൽ കുഴി വെട്ടാനും മൂടാനും പേരക്കുട്ടിക്കും നിയോഗം!

പരിചയപ്പെട്ട ഏവരിലും ആദരവുളവാക്കുന്ന അന്തസ്സുറ്റ സ്ത്രീയായിരുന്നു അവർ: ഫോർട്ടുകൊച്ചി ഗവ. ഹൈ സ്കൂളിൽനിന്നും വിരമിച്ച ഹിന്ദി അധ്യാപിക; പള്ളുരുത്തി കാട്ടിപ്പറമ്പിൽ റാഫേലിന്റെ ഭാര്യ, മൂലങ്കുഴി ചൂളക്കൽ സി.ജി. സെലിൻ (76).ഇന്ന് ഏഴാം ചരമദിനം.

(പ്രശസ്ത സംഗീതജ്ഞൻ ജെറി അമൽദേവിന്റെ അനുജത്തി ജോളിയുടെ സ്കൂൾ സഹപാഠിയായിരുന്നു എന്റെ അമ്മായിയമ്മ – അദ്ദേഹത്തിന്റെ ജീവചരിത്രരചനയിലെ അനേകം “സോഴ്സു”കളിലൊരാൾ)

പി വി ആൽബി

ആദരാജ്ഞലികൾ

നിങ്ങൾ വിട്ടുപോയത്