Tag: mangalavartha

ദുക്‌റാന ഞായര്‍ പ്രവര്‍ത്തി ദിനമാക്കിയത് ക്രൈസ്തവരോടുള്ള വെല്ലുവിളി| സീറോ മലബാർസഭാ അൽമായ ഫോറം

വി.തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ലോകത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന 52 ലക്ഷം വിശ്വാസികളുള്ള സീറോ മലബാർ സഭ.വിശ്വാസദീപം പകർന്നേകിയ വി.തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-മത്തെ  വാർഷികം ആഘോഷിക്കുന്ന പുണ്യദിനമായ ജൂലൈ 3 പ്രവർത്തിദിവസമായി പ്രഖ്യാപിച്ചുകൊണ്ടുള്ള…

വടവാതൂർ അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കോട്ടയം: പൗരോഹിത്യ പഠനത്തിലും പരിശീലനത്തിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ ജൂബിലി സമാപനവും ഉദ്ഘാടനം…

നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു(വെളിപാട്‌ 3: 15)|‘I know your works(Revelation 3:15)

ദൈവം നമ്മുടെ പ്രവർത്തികളെ അറിയുകയും, ഹൃദയത്തെ നോക്കി കാണുകയും ചെയ്യുന്നു. ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. ദൈവം മനുഷ്യനെ വിലമതിക്കുന്നുന്നത്‌ മനുഷ്യന്റെ ഹൃദയത്തിൽ കാണുന്ന ക്രിസ്തു തുല്യമായ താഴ്മ, നിർമ്മലത,…

എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്‌ടിയില്‍ സ്വീകാര്യമായിരിക്കട്ടെ!(സങ്കീര്‍ത്തനങ്ങള്‍ 19: 14)|Let the words of my mouth and the meditation of my heart be acceptable in your sight ( Psalm 19:14)

ദൈവം നമ്മളിൽ നിന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് നമ്മുടെ വിശുദ്ധി. ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. “വാക്കുകൾ ഏറുമ്പോൾ തെറ്റു വർദ്ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന് വീണ്ടുവിചാരമുണ്ട്” എന്ന് സുഭാഷിതങ്ങൾ…

ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം

കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക്…

ഗര്‍ഭഛിദ്രവിരുദ്ധ നിയമം രാജ്യത്തുംവേണം : പ്രൊലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി:അമേരിക്കയിലെ ഗര്‍ഭഛിദ്ര ചരിത്രവിധി ഭാരതത്തിലും ഉണ്ടാകണമെന്നും അമേരിക്ക മൂല്യാതിഷ്ഠിത ജീവിതശൈലിയിലേക്കു മടങ്ങുന്നതിന്റെ സൂചനയാണു ലോകത്തിനു നല്‍കുന്നതെന്നും സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടികാട്ടി. അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിനു ഭരണഘടനപരമായ അവകാശം നല്‍കിയ 50 വര്‍ഷം മുമ്പത്തെ വിധി സുപ്രിംകോടതി റദാക്കിയതിനെ…

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ എന്റെ ആനന്‌ദം (സങ്കീര്‍ത്തനങ്ങള്‍ 73:28) |But for me, it is good to be near God(Psalm 73:28)

നമ്മളുടെ ജീവിതത്തിന്റെ ആനന്ദം ദൈവത്തിനോട് ചേർന്നു നിൽക്കുന്നത് ആയിരിക്കണം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ ആനന്ദിക്കുന്നത് ദൈവത്തിലല്ല, മറിച്ചു ലോകത്തിൻറെ മോഹങ്ങളിൽ ആണ്.ലോകത്തിൻറെ മോഹങ്ങൾ പലപ്പോഴും നമ്മളെ ദൈവത്തിൽനിന്ന് അകറ്റാറുണ്ട്. തിരുവചനത്തിലേയ്ക്ക് നോക്കിയാൽ ദൈവത്തോട് ചേർന്ന് നിന്നവരെ എല്ലാം ദൈവം അനുഗ്രഹിച്ചതായി…

എന്നെ ശക്തിപ്പെടുത്തുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിനു ഞാന്‍ നന്ദി പറയുന്നു. (1 തിമോത്തേയോസ്‌ 1: 12)|I thank him who has given me strength, Christ Jesus our Lord (1 Timothy 1:12)

യേശു ക്രിസ്തു ദൈവരാജ്യത്തിന്റെ സദ് വാർത്ത തന്റെ പ്രബോധനങ്ങളിലൂടെ പകർന്നുകൊടുത്തും, രോഗങ്ങളിലൂടെയും മറ്റ് വ്യഥകളിലൂടെയും ഹൃദയം തകർന്നു വിലപിക്കുന്നവർക്കു, മോചനം നൽകി, പാപത്തിന്റെ ബന്ധനത്തിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും തടവറയിലും കഴിഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്റെ ശക്തി പകർന്നു നൽകി അവരെ മോചിപ്പിച്ചു. ദൈവജനമെല്ലാം…

പത്രോസ് പൗലോസ്സ് ശ്ലീഹന്മാരോടുള്ള ജപം തിരുനാള്‍ ജൂൺ 29.

വിശുദ്ധ പത്രോസ്ശ്ലീഹയോടുള്ള ജപം “ലോകത്തിൽ നീ കെട്ടുന്നതൊക്കെയും കെട്ടപ്പെടും, അഴിക്കുന്നതൊക്കെയും അഴിക്കപെടും” എന്നുള്ള ഈശോകർത്താവിന്റെ അരുളപ്പാട് കേൾക്കുന്നതിന് വരം പ്രാപിച്ചു തിരുസഭയ്ക്ക് തലവനായി ഏർപ്പെടുത്തപെട്ട മാർ പത്രൊസ്സേ ! ലോകരക്ഷകനെപ്രതി അങ്ങ് മരണപര്യന്തം മനസ്താപപെട്ട് കരഞ്ഞതുപോലെ ഞാനും എന്റെ പാപക്കെട്ടുകൾ വെറുത്തു,…

നിങ്ങൾ വിട്ടുപോയത്