നമ്മളുടെ ജീവിതത്തിന്റെ ആനന്ദം ദൈവത്തിനോട് ചേർന്നു നിൽക്കുന്നത് ആയിരിക്കണം. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ ആനന്ദിക്കുന്നത് ദൈവത്തിലല്ല, മറിച്ചു ലോകത്തിൻറെ മോഹങ്ങളിൽ ആണ്.ലോകത്തിൻറെ മോഹങ്ങൾ പലപ്പോഴും നമ്മളെ ദൈവത്തിൽനിന്ന് അകറ്റാറുണ്ട്. തിരുവചനത്തിലേയ്ക്ക് നോക്കിയാൽ ദൈവത്തോട് ചേർന്ന് നിന്നവരെ എല്ലാം ദൈവം അനുഗ്രഹിച്ചതായി കാണാൻ കഴിയും. ഉദാഹരണമായി പറഞ്ഞാൽ ജോസഫ്, ദാവീദ്, ദാനിയേൽ, എന്നിവരെയെല്ലാം ദൈവം അനുഗ്രഹിച്ചതായി തിരുവചനത്തിൽ കാണുവാൻ കഴിയും. എന്നാൽ ദൈവത്തിൽ നിന്ന് അകന്നു പോയ യൂദാസും സാവൂളും നിത്യനാശത്തിലേക്കാണ് കടന്നു പോയത്.

ദൈവത്തോട് നാം ചേർന്നു നിൽക്കുമ്പോൾ, ഈ ലോകത്തിലെ ജീവിതത്തിൽ ചേരേണ്ടവയോട് മാത്രം നാം ചേർന്നു നിൽക്കുക. ജഡമോഹങ്ങളെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കളിൽ നിന്നും അകന്നു നിൽക്കുക. ദൈവത്തോട് ചേർന്ന് നമ്മളും നമ്മളോട് ചേർന്ന് ദൈവവും നിൽക്കുമ്പോൾ ജീവിതത്തിൽ നമ്മളുടെ ദുഃഖത്തിന്റെയും സങ്കടത്തിന്റെയും പുറംതോട് പൊട്ടി സന്തോഷം, സ്‌നേഹം, സമാധാനം, വിജയം തുടങ്ങി കുറെ നല്ല കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ദൈവത്തോട് നാം ചേർന്നു നിൽക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവം നമ്മെ വഴി നടത്തുന്നു

ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ അവന്റെ നിഴലിൽ കീഴിലാണ് നാം വസിക്കുന്നത്. ദൈവത്തോട് കൈപിടിച്ച് നടക്കുക വലിയൊരു ഭാഗ്യമാണ്. എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ വിശ്വാസികൾക്കും ഇതൊക്കെയും സാധ്യമാണോ എന്നെനിക്കറിയില്ല. മരണത്തിൻറെ താഴ്‌വരയിൽകൂടി പോയാലും നമ്മളെ കാത്തു പരിപാലിക്കുന്ന ദൈവമാണ് നമ്മുടെ കൂടെയുള്ളത് . സാഹചര്യങ്ങളെ നോക്കാതെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും, പൂർണ്ണ വിശ്വാസത്തോടെ കൂടിയും ദൈവത്തോട് ചേർന്ന് നിൽക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്