Category: Psalm

ദൈവമായ കര്‍ത്താവില്‍പ്രത്യാശ വയ്‌ക്കുന്നവന്‍, ഭാഗ്യവാന്‍. (സങ്കീര്‍ത്തനങ്ങള്‍ 146: 5) |Blessed is whose hope is in the Lord his God,(Psalm 146:5)

കർത്താവിൽ പ്രത്യാശയർപ്പിക്കുക എന്നു പറഞ്ഞാൽ, കർത്താവിലും, അവിടുത്തെ സ്വർഗ്ഗീയ അധികാരത്തിലും വിശ്വസിക്കുക എന്നതാണ്. സ്വർഗ്ഗീയ അധികാരത്തിന് കീഴ്പ്പെടുന്നവർക്കാണ് ദൈവിക ഇടപെടലുകൾ ജീവിതത്തിൽ അനുഭവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകുകയുള്ളു. ശക്തമായ ദൈവാശ്രയബോധവും, ദൈവവിശ്വാസവും ഉള്ളവർക്ക് പ്രതിസന്ധികളുടെ മുന്നിൽ പുതിയ വഴികൾ തുറക്കപ്പെടും. ദൈവിക പദ്ധതിയ്ക്കായിട്ട്…

കര്‍ത്താവു തന്റെ ജനത്തിനുശക്‌തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 29 : 11)|May the Lord give strength to his people! May the Lord bless his people with peace!(Psalm 29:11)

കർത്താവ് തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യുന്നത് ദൈവവചനത്താലും, ആൽമാവിന്റെ ശക്തിയാലും ആണ്. പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വർഷമായി കർത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ, അപ്പോഴെല്ലാം…

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 27: 14)|Wait for the Lord; be strong, and let your heart take courage; wait for the Lord! (Psalm 27:14)

നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം…

മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്‌ (സങ്കീര്‍ത്തനങ്ങള്‍ 37: 23)| The steps of a man are established by the Lord (Psalm 37:23)

ദൈവത്തിൽ ആശ്രയിക്കുന്നവരുടെ പാദങ്ങളെ ഒരു അനർത്ഥവും കൂടാതെ നയിക്കുന്നത് കർത്താവാണ്. പലപ്പോഴും നാം ജീവിതത്തിൽ വീണു പോകുന്ന സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങൾ ഒരു മനുഷ്യനെ നിരാശയിലേക്ക് നയിക്കുകയും അങ്ങനെയുള്ള സമയങ്ങളിൽ നാം സഹായത്തിനായി മറ്റുള്ളവരിലേയ്ക്ക് നോക്കുകയും ചെയ്യുന്നു, എന്നാൽ…

കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല. (സങ്കീര്‍ത്തനങ്ങള്‍ 9 : 10) |Lord, have not forsaken those who seek you.(Psalm 9:10)

നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ…

എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. (യോഹന്നാന്‍ 6: 37)|whoever comes to me I will never cast out. (John 6:37)

കർത്താവിന്റെ അടുക്കൽ ചെല്ലുന്നവനെ കർത്താവ് തള്ളിക്കളയാറില്ല, പകരം അവനെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ലോകം മനുഷ്യനെ ചേർത്ത് പിടിക്കുന്നത്, സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചാണ്, എന്നാൽ കർത്താവ് നമ്മെ ചേർത്ത് പിടിക്കുന്നത് നമ്മളുടെ കുറവുകൾ നോക്കിയാണ്. ഏശയ്യ 1 :18 ൽ പറയുന്നു, കര്‍ത്താവ്…

നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. (യോഹന്നാന്‍ 8: 7) |Let him who is without sin among you be the first to throw a stone at her.”(John 8:7)

കർത്താവ് നാം ഓരോരുത്തരോടും ചോദിക്കുന്ന ചോദ്യമാണ് നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന്. നാം പലപ്പോഴും മറ്റുള്ളവരുടെ കുറവുകൾ നോക്കി കല്ലെറിയുന്നവരാണ്. സുവിശേഷത്തിൽ കാണുന്നതുപോലെ നമ്മളുടെ പാപങ്ങളെക്കുറിച്ച് നമുക്ക് അപബോധം ഉണ്ടാകണം. മറ്റുള്ളവരെ എറിയാൻ വച്ചിരിക്കുന്ന കല്ലുകൾ നിലത്തിടാനുള്ള ധൈര്യം ഉണ്ടാകണം.…

കർത്താവ് രക്‌ഷകൊണ്ട്‌ എന്നെ പൊതിയുന്നു. (സങ്കീര്‍ത്തനങ്ങള്‍ 32: 7)|You surround me with shouts of deliverance. (Psalm 32:7)

രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ…

കര്‍ത്താവ്‌ എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്‌(സങ്കീര്‍ത്തനങ്ങള്‍ 16 :8 )|I have set the Lord always before me(Psalm 16:8)

ജീവിതത്തിൽ നൻമയുടെ ശക്തിയായ ദൈവവും, പാപത്തിന്റെ ശക്തിയായ സാത്താനും നമ്മളുടെ കൺ മുന്നിലുണ്ട്. ദൈവം നമ്മളെ നൻമയുടെ വഴിയിലേയ്ക്ക് കൈപിടിച്ച് വഴി നടത്തുന്നു, എന്നാൽ സാത്താൻ പ്രലോഭനങ്ങളാൽ പാപത്തിലേയ്ക്ക് വഴി നടത്തുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തിലും ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല…

ദൈവം നീതിമാന്‍മാരോടുകൂടെയാണ്‌. (സങ്കീര്‍ത്തനങ്ങള്‍ 14 : 5)|There God is with the generation of the righteous.(Psalm 14:5)

അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം, ജോസഫ്, ഭാവീദ്, ദാനിയേൽ, സാമുവേൽ, ഏലിയാവ്, ഏലീശാ തുടങ്ങിയവർ ദൈവത്തോട് ചേർന്നു നിന്ന നീതിമാൻമാർ ആയിരുന്നു. ആരാണ് നീതിമാൻമാർ? സങ്കീർത്തനം…

നിങ്ങൾ വിട്ടുപോയത്