കർത്താവിൽ പ്രത്യാശയർപ്പിക്കുക എന്നു പറഞ്ഞാൽ, കർത്താവിലും, അവിടുത്തെ സ്വർഗ്ഗീയ അധികാരത്തിലും വിശ്വസിക്കുക എന്നതാണ്. സ്വർഗ്ഗീയ അധികാരത്തിന് കീഴ്പ്പെടുന്നവർക്കാണ് ദൈവിക ഇടപെടലുകൾ ജീവിതത്തിൽ അനുഭവിക്കുവാനുള്ള അനുഗ്രഹം ഉണ്ടാകുകയുള്ളു. ശക്തമായ ദൈവാശ്രയബോധവും, ദൈവവിശ്വാസവും ഉള്ളവർക്ക് പ്രതിസന്ധികളുടെ മുന്നിൽ പുതിയ വഴികൾ തുറക്കപ്പെടും. ദൈവിക പദ്ധതിയ്ക്കായിട്ട് ജീവിതം സമർപ്പിക്കുന്നവരുടെ ജീവിതത്തിൽ ഒരോ നിമിഷവും ദൈവീക പദ്ധതികൾ പൂർത്തിയാക്കപ്പെടുന്നുണ്ട്.

ജീവിത സാഹചര്യങ്ങളിൽ നാം ആയിരിക്കുന്ന അവസ്ഥയിൽ യേശുവിനെ സമീപിക്കുമ്പോൾ കർത്താവിന്റെ കൃപ അനുഭവിക്കുവാൻ സാധിക്കുംദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഹൃദയത്തിൽ ഗ്രഹിക്കാൻ സാധിക്കാത്തതാണ് നമ്മുടെ എല്ലാ ആകുലതകളുടെയും അടിസ്ഥാനം. ആകുലതകളാകട്ടെ നമ്മിൽ കുടികൊള്ളുന്ന ഭയത്തിന്റെ പ്രകടമായ ഭാവങ്ങളിൽ ഒന്നാണ്. ഭയപ്പെടേണ്ട എന്ന് കർത്താവ് പറയുമ്പോൾ അതിനർത്ഥം നമ്മിലെ സന്തോഷത്തേയും സമാധാനത്തെയും ഹനിക്കുകയും, നമ്മെ അപകടപ്പെടുത്തുന്നവയുമായ യാതൊന്നും ഈ ലോകത്തിൽ ഇല്ല എന്നല്ല; തീർച്ചയായും നമ്മെ അപായപ്പെടുത്താൻ ശ്രമിക്കുന്ന നിരവധി ശക്തികളും സാഹചര്യങ്ങളും ഈ ലോകത്തിൽ സദാ സന്നിഹിതമാണ്.

എന്നാൽ, ഈശോ പറയുന്നത് അവയെ ഭയപ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നാണ്. നമുക്ക് അവയോടുള്ള ഭയം നമ്മെ ആക്രമിക്കുന്നതിൽനിന്നും അവയെ തടയുന്നില്ല. എല്ലാ വിപത്തുകളിൽനിന്നും നമ്മെ കാത്തുപരിപാലിക്കുന്നത് സർവശക്തനായ ദൈവം ഒരാൾ മാത്രമാണ്. ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, പരാജയങ്ങളും കഷ്ടതകളും ഉണ്ടാകുമ്പോൾ ഭയംകൊണ്ട് മനസ്സിനെ നിറയ്ക്കാതെ, പൂർണ്ണ ഹൃദയത്തോടെ ദൈവത്തിൽ പ്രത്യാശ അർപ്പിക്കാനാണ്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്