Category: Psalm

അങ്ങയുടെ പ്രകാശവും സത്യവുംഅയയ്‌ക്കണമേ! അവ എന്നെ നയിക്കട്ടെ (സങ്കീര്‍ത്തനങ്ങള്‍ 43 : 3)|Send out your light and your truth; let them lead me(Psalm 43:3)

ക്രിസ്തു ഭൂമിയുടെ പ്രകാശമായി മാറിയതുപോലെ നാം ക്രിസ്തുവിന്റെ പ്രകാശത്തിലും, സത്യമായ വചനത്തിലുമാണ് ജീവിക്കേണ്ടത്. ക്രിസ്തുവിലും, വചനത്തിലുമാണ് നാം നയിക്കപ്പെടേണ്ടത്. യേശുവിന്റെ പ്രകാശം ഹൃദയത്തിൽ സ്വീകരിക്കുന്നതിന്റെ അനന്തരഫലമായി നിരവധിയായ വ്യത്യാസങ്ങൾ ഒരു വക്തിയുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ അന്നുവരെ ശരിയെന്നു കരുതി ചെയ്തിരുന്ന…

ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.(സങ്കീർ‍ത്തനങ്ങള്‍ 72 : 18)|Blessed be the Lord, the God, who alone does wondrous things. (Psalm 72:18)

നമ്മുടെ ദൈവം അൽഭുതം ചെയ്യുന്ന കർത്താവ് ആണ്. തിരുവചനത്തിൽ ഉടനീളം കർത്താവിന്റെ അൽഭുതങ്ങൾ കാണാൻ കഴിയും. നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചല്ല കർത്താവ് അൽഭുതങ്ങൾ ചെയ്യുന്നത്. ദൈവ സ്നേഹത്തിനും, ദൈവവിശ്വാസത്തിനും, ദൈവ കൃപയ്ക്കും, ദൈവ പദ്ധതിയ്ക്കും, ദൈവമഹത്യത്തിനും അനുസരിച്ചാണ് ദൈവത്തിന്റെ…

എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ(സങ്കീർ‍ത്തനങ്ങള്‍ 59 : 1)|Deliver me from my enemies, O my God (Psalm 59:1)

ജീവിത യാത്രയിൽ, ശത്രു കരങ്ങളിലൂടെയോ, വേദനിപ്പിക്കുന്നവരിലൂടെയോ യാതൊന്നും പ്രതികരിക്കാനാവാതെ അകപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാം. ഭൂമിയിൽ നാം സഹായത്തിനായി പരതിയിട്ടും, ആരിൽ നിന്നും സഹായം കിട്ടാത്ത അവസ്ഥ. എന്നാൽ നമ്മെ ശത്രുക്കരങ്ങളിൽ നിന്ന് രക്ഷിക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തിയാണ് കർത്താവ്. കർത്താവിന്റെ…

മുന്‍പിലും പിന്‍പിലും അവിടുന്ന്‌ എനിക്കു കാവല്‍ നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.(സങ്കീര്‍ത്തനങ്ങള്‍ 139 : 5)|You hem me in, behind and before, and lay your hand upon me.(Psalm 139:5)

ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. നാം ദൈവത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ വചനത്തിൽ അടിസ്ഥാനമാക്കി, ദൈവഹിതത്താൽ നടന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു. ഭൂമിയിൽ ഇന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായി ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ…

കര്‍ത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്‌.(സങ്കീര്‍ത്തനങ്ങള്‍ 144: 15)|Blessed are the people whose God is the Lord! (Psalm 144:15)

നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ,…

അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങു തന്നെ. (സങ്കീർ‍ത്തനങ്ങള്‍ 77: 14)| You are the God who works wonders; you have made known your might among the peoples. (Psalm 77:14)

യേശു കർത്താവ് തന്റെ ജീവിത കാലയളവിൽ പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽ വെച്ചുതന്നെ ഒട്ടേറെ അൽഭുതങ്ങൾ പ്രവർത്തിക്കുകയും, ശക്തി വെളിപ്പെടുത്തുകയും ചെയ്തു. മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിബന്ധങ്ങളെയും പ്രതിയോഗികളെയും കീഴ്‌പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. നമ്മുടെ ജീവിതയാത്രയിൽ നാം വെറുതെ…

നിശ്‌ചയമായും നീതിമാനു പ്രതിഫലമുണ്ട്‌; തീര്‍ച്ചയായും ഭൂമിയില്‍ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട്‌ എന്നു മനുഷ്യര്‍ പറയും.(സങ്കീര്‍ത്തനങ്ങള്‍ 58: 11)|Mankind will say, “Surely there is a reward for the righteous; surely there is a God who judges on earth.”(Psalm 58:11)

ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും…

ദൈവത്തെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!(സങ്കീർ‍ത്തനങ്ങള്‍ 70: 4)|May all who seek you rejoice and be glad in you! (Psalm 70:4)

ദൈവത്തിൽ ആശ്രയിക്കുന്നവരും, അനേഷിക്കുനവരും കർത്താവിൽ സന്തോഷിച്ചുല്ലസിക്കട്ടെ. നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിൽ സന്തോഷിക്കാൻ സാധിക്കണം. ഹബക്കുക്ക്‌ 3 : 17-18 ൽ പറയുന്നു, അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍…

വ്യാജം പറയുന്നവരെ അങ്ങ്‌ നശിപ്പിക്കുന്നു;(സങ്കീര്‍ത്തനങ്ങള്‍ 5: 6)|Lord destroy those who speak lies; the Lord abhors the bloodthirsty and deceitful man. (Psalm 5:6)

ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്, ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ…

ക്‌ളേശകാലത്ത്‌ അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക്‌ അഭയംനല്‍കും(സങ്കീർ‍ത്തനങ്ങള്‍ 27: 5)|For he will hide me in his shelter in the day of trouble(Psalm 27:5)

ലോകത്തിലേയ്ക്ക് പാപം പ്രവേശിച്ചപ്പോൾ മനുഷ്യന്റെ പതനം ആരംഭിച്ചു. അന്നുമുതൽ, ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവുമില്ലാതെ ഭൂമിയിൽ മനുഷ്യൻ പലപ്പോഴും അലയാൻ തുടങ്ങി. ഭൂമിയിൽ നൂറ്റാണ്ടുകളായി, മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങൾ, മഹാമാരികൾ മനുഷ്യവർഗത്തിന് അപകടരമാണ്. എന്നിരുന്നാലും, തന്റെ സൃഷ്ടികൾക്കായുള്ള ദൈവത്തിന്റെ പദ്ധതിയിൽ ഹൃദയത്തിൽ നിന്ന്…

നിങ്ങൾ വിട്ടുപോയത്