ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്

സുവിശേഷഭാഗ്യങ്ങളുടെ തുടക്കവും അവസാനവും ഒരേ വാഗ്ദാനം തന്നെയാണ് ഈശോ നല്കുന്നത് – ആത്മാവിൽ ദരിദ്രർക്കും, നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർക്കും സ്വർഗ്ഗരാജ്യമാണ് പ്രതിഫലം. എന്നാൽ ഈ ഭൂമിയിൽ നീതിമാൻമാരെ പീഡിപിക്കുമ്പോൾ ന്യായം വിധിക്കുന്ന ദൈവം ഉണ്ടെന്ന് നാം അറിയണം. ജീവിതത്തിൽ നാം പീഡനങ്ങൾ ഏൽക്കുമ്പോൾ നാം എത്ര ശക്‌തരും, ബലഹീനരും ആണെങ്കിലും, നാം പീഡിപിക്കുന്നവരോട് പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുവാനും, അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുവാനും സാധിക്കണം. പലപ്പോഴും നാം ചെയ്യുന്നത് ദൈവത്തിന് ന്യായവിധിക്ക് കാത്തു നിൽക്കാതെ മറ്റൊരാൾ നമ്മെ പീഡിപിക്കുമ്പോൾ, അവരോട് പ്രതികാരം ചെയ്യാനും, അധികാരം കാണിക്കാനുമാണ് ശ്രമിക്കുന്നത്.

1 കോറിന്തോസ് 1:1-6 ൽ പറയുന്നത് മറ്റുള്ളവരുമായി വ്യവഹാരം ഉണ്ടെങ്കിൽ കോടതിയെ പോലും സമീപിക്കരുത് എന്നാണ്. കോടതിയെ സമീപിക്കാതെ കർത്താവിനെ സമീപിക്കുക, അവിടുന്ന് ന്യായവിധി നടത്തുക തന്നെ ചെയ്യും. പലപ്പോഴും നാം ദൈവത്തെ സമീപിക്കുന്നത്, അവനവന്റെ കഴിവിനാൽ പരിശ്രമിച്ചതിന് ശേഷം ഫലമില്ല എന്നു കാണുമ്പോൾ ആണ്. നാം ഓരോരുത്തർക്കും നമ്മുടെ വേദനകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം. ദൈവം ന്യായവിധി നടത്തട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്