കര്‍ത്താവ് തന്റെ സകല സ്വര്‍ഗ്ഗീയ മഹിമകളെയും വെടിഞ്ഞ് ഈ ഭൂമിയില്‍ വന്നു മനുഷ്യനായി പിറന്നു നമുക്ക് മാതൃകയായി. ഭൂമിയിൽ ദൈവം മനുഷ്യനായി പിറന്നത്, യേശുവിന്റെ സ്വഭാവത്തോട് മനുഷ്യരെ അനുരൂപരാക്കാനാണ്. യേശുവിനോട് അനുരൂപരാക്കുമ്പോൾ എല്ലാ കാര്യങ്ങളും മനസിലാക്കാനുള്ള ദൈവിക ജ്ഞാനം നമുക്കു പകരും. ദാവീദിന് ദൈവം ജ്ഞാനം പകർന്നപ്പോൾ ദാവീദ് ശക്തനായി മാറി. ഇസ്രായേൽ ജനം ഭയപ്പെട്ടിരുന്ന ഗോലിയാത്ത് എന്ന മല്ലനായ മനുഷ്യനെ, ദാവീദ് രണ്ട് കല്ലുകളുടെ ബലത്താൽ നിലം പറ്റിക്കാൻ സാധിച്ചു.

ദൈവിക ജ്ഞാനം നമ്മിൽ പകരപ്പെടുമ്പോൾ ക്ഷമയും, വിനയവും, കരുണ എന്നിവ നമ്മിൽ നിറയും. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീൻ, പൂർണ്ണമായും ദൈവത്തിൽ ആശയിച്ചിരുന്നു. തന്റെ കഴിവിനെ ദൈവത്തിന്റെ ജ്ഞാനമായി കണ്ടു ദൈവത്തിനു നന്ദിപറഞ്ഞു. ഇന്ന് മനുഷ്യർ പലരും ദൈവിക ജ്ഞാനത്തേക്കാൾ മാനുഷിക ജ്ഞാനത്തിനു മുൻതൂക്കം നൽകുന്നു. പുതിയ നിയമത്തിൽ ദൈവത്തിന്റെ ജ്ഞാനം പകരുന്നത് പരിശുദ്ധാൽമാവിന്റെ അഭിഷേകത്തിലൂടെയാണ്. ദൈവത്തിന്റെ ജ്ഞാനം നമ്മിൽ പകരുന്നതിനെയാണ് അഭിഷേകം എന്നു പറയുന്നത്.

നാം യേശുവിൽ വസിക്കുമ്പോൾ എല്ലാ കാര്യങ്ങളും മനസിലാക്കാൻ വേണ്ട അഭിഷേകം നൽകും. 1യോഹന്നാന്‍ 2 : 27 ൽ പറയുന്നു, ക്രിസ്‌തുവില്‍ നിന്നു നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാ കാര്യങ്ങളെയും കുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്‌, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍. ഇന്ന് പല മാതാപിതാക്കളും മക്കളുടെ കഴിവിൽ ആശങ്കപ്പെടുന്നു, എന്നാൽ ദൈവത്തിന്റെ അഭിഷേകം മക്കളിൽ പകരപ്പെടാൻ പ്രാർത്ഥിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്