ദൈവത്തിൽ ആശ്രയിക്കുന്നവരും, അനേഷിക്കുനവരും കർത്താവിൽ സന്തോഷിച്ചുല്ലസിക്കട്ടെ. നമ്മുടെ ജീവിതത്തിലെ ഏതു സാഹചര്യത്തിലും കർത്താവിൽ സന്തോഷിക്കാൻ സാധിക്കണം. ഹബക്കുക്ക്‌ 3 : 17-18 ൽ പറയുന്നു, അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും.എന്റെ രക്‌ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും.

നാം ഇന്നത്തെ കഷ്ടങ്ങളെ നോക്കി സന്തോഷിക്കുന്നവരാണോ അതോ ദു:ഖിക്കുന്നവരോ? വി പൗലോസ്‌ തന്റെ കഷ്ടതകളിൽ സന്തോഷിക്കുക മാത്രമല്ല, അതിൽ പ്രശംസിക്കുകയും കൂടി ചെയ്തിരുന്നു. കർത്താവിൽ മാത്രം സന്തോഷിക്കാൻ തീരുമാനമെടുത്താൽ, ലോകത്തിലെ മറ്റു പല കാര്യങ്ങളിലും സന്തോഷിക്കാൻ കഴിയില്ല എന്നതാണു സത്യം.ദൈവത്തിന് നമ്മെ ജീവിതത്തിൽ കഷ്ടപ്പെടുത്താൻ ഒരു ആഗ്രഹവുമില്ല. എന്നാൽ, നാം ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാനും, കൂടാതെ നാം കഷ്ടത്തിൽ അകപ്പെടുമ്പോൾ ദൈവവുമായി ഒരു ഉറ്റ സൗഹൃദത്തിൽ ആയിത്തീരുവാനും ദൈവം ആഗ്രഹിക്കുന്നു.

കർത്താവിൽ ആശ്രയിക്കണമെങ്കിലും, സന്തോഷിക്കണമെങ്കിലും അതിനുമുമ്പേ കർത്താവിനെ അറിഞ്ഞിരിക്കണം. യേശുവിനെ അറിയാത്ത ഒരാൾ എങ്ങനെയാണ് യേശുവിന്റെ ആശ്രയിക്കുക? കർത്താവിനെ അറിയുന്നത് തിരുവചനത്തിൽ കൂടിയും, പരിശുദ്ധാൽമ ശക്തിയിൽ കൂടിയുമാണ്. നിത്യതയാണു വലുതു എന്ന് തിരിച്ചറിയാൻ നമ്മുടെ ഹൃദയക്കണ്ണുകൾ ദൈവം തുറക്കട്ടെ.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്