ഡീക്കന്മാരുടെ സമ്മേളനം നടത്തി
കാക്കനാട്: ഈ വർഷം പൗരാഹിത്യ ശുശ്രൂഷ സ്വീകരിക്കാൻ ഒരുങ്ങുന്ന സീറോമലബാർ സഭയിലെ ഡീക്കന്മാരുടെ കൂട്ടായ്മ, ഡിസംബർ 14-ാം തിയതി ക്ലെർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ചു. എല്ലാ രൂപതകളിൽ നിന്നും സന്ന്യാസസമൂഹങ്ങളിൽ നിന്നുമുള്ള ബഹുമാനപ്പെട്ട മ്ശംശാന്മാർ സമ്മേളനത്തിൽ…
റവ.ഡോ. ജേക്കബ് വെള്ളിയാൻ ക്‌നാനായ കലാരൂപങ്ങളുടെ പ്രചാരകനും, ആരാധനാക്രമ പണ്ഡിതനും, ഉപരിന്മയുള്ള മനുഷസ്നേഹിയും
മോൺ.റവ.ഡോ. ജേക്കബ് വെള്ളിയാൻ നമ്മിൽ നിന്നും വേർപിരിയുമ്പോൾ അദ്ദേഹം സഭയ്ക്കും സമുദായത്തിനും ചെയ്ത വലിയ കാര്യങ്ങൾ ഓർത്ത് മഹത്വപ്പെടുത്താതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ പാണ്ഡിത്യമാണ് ആദ്യമായി സ്മരിക്കേണ്ടുന്ന വലിയകാര്യം. സുറിയാനി ഭാഷയിൽ പ്രാവിണ്യം നേടിയ വൈദികനും ആരാധനാക്രമ പണ്ഡിതനുമായിരുന്നു അദ്ദേഹം. സീറോമലബാർ കുർബാന തക്‌സ…
മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാ കുർബ്ബാന|രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും|മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
മൗണ്ട് സെന്റ് തോമസിൽ ക്രിസ്മസ് പാതിരാകുർബ്ബാന കാക്കനാട്: സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഡിസംബർ 24-ാം തിയതി രാത്രി 11.00 മണിക്ക് ഉണ്ണീശോയുടെ തിരുപ്പിറവിയുടെ കർമ്മങ്ങളും തുടർന്ന് വി. കുർബ്ബാനയും ഉണ്ടായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ…
മനുഷ്യരാരും മൃഗങ്ങളാലും മാറിമാറി ആക്രമിക്കപ്പെടുന്ന ഈ ചൂഷിതവർഗ്ഗത്തിന്റെ കണ്ണീർത്തുള്ളികൾ കുപ്പിയിൽ ശേഖരിക്കാൻ ഈ സഭയുള്ളത് ഈ നാടിൻ്റെ ഭാഗ്യമാണ്….
ഗോഡൗണുകളിലേക്ക് പുറന്തള്ളപ്പെട്ട് നരക ജീവിതം നയിക്കുന്ന കടലോരത്തെ കുറെ പാവപ്പെട്ട മക്കൾ സമരം ചെയ്തു. ആരും തിരിഞ്ഞു നോക്കിയില്ല. സഭ ഓടിച്ചെന്നു; കൂടെയുണ്ടെന്നു പറഞ്ഞു. ചേർത്തു പിടിച്ചു;മുന്നിൽ നിന്നു സംരക്ഷിച്ചു. ജനത്തിന് ആവേശമായി വാർത്തയായി; ദേശാതിർത്തിക്കപ്പുറംചൂടൻ ചർച്ചയായി. ജനം കരഞ്ഞപ്പോൾ മിണ്ടാതിരുന്ന…
സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
ന്യൂഡല്‍ഹി: സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കെടുത്തു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തിലാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി…
പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണം ഡിസംബർ 18ന് സമാപിച്ചു. രാവിലെ ഏഴിനു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ…
പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. |പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹
എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന്…
വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വൈദികരിലൂടെ വചനം സദാ പ്രഘോഷിക്കപ്പെടണമെന്ന് ഉദ്ബോധിപ്പിച്ച് പാലാ രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടന്ന രൂപതാ വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. രൂപതയുടെ മേല്‍നോട്ടത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന സഭാപരവും അജപാലനപരവും വിദ്യാഭ്യാസപരവും സാമൂഹ്യ…










