കൊ​​​​ച്ചി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ പൗ​​​​രോ​​​​ഹി​​​​ത്യ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഡിസംബർ 18ന് സമാപിച്ചു.  രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നു സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​ കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ അ​​​​ർ​​​​പ്പി​​​​ച്ച കൃ​​​​ത​​​​ജ്ഞ​​​​താ സ​​​​മൂ​​​​ഹ​​​​ബ​​​​ലിയിൽ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ലും കൂ​​​​ര​​​​യ​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി. ‌

1972 ഡി​​​​സം​​​​ബ​​​​ർ 18നാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ആ​​​​ന്‍റ​​​​ണി പ​​​​ടി​​​​യ​​​​റ​​​​യി​​​​ൽ നി​​​​ന്നു പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. 1996 ഡി​​​​സം​​​​ബ​​​​ർ 18നു ​​​​പൗ​​​​രോ​​​​ഹി​​​​ത്യ ര​​​​ജ​​​​ത​​​ജൂ​​​​ബി​​​​ലി ദി​​​​ന​​​​ത്തി​​​​ൽ മെ​​​​ത്രാ​​​​നാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. 1997 ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ടി​​​​നു ത​​​​ക്ക​​​​ല രൂ​​​​പ​​​​ത​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മാ​​​​ർ ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക​​​​വും ന​​​​ട​​​​ന്നു. 2011 മേ​​​​യ് 26ന് ​​​​സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ളം -അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. മേ​​​​യ് 29ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ഭി​​​​ഷേ​​​​ക​ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ. 2012 ഫെ​​​​ബ്രു​​​​വ​​​​രി 18ന് ​​​​ക​​​​ർ​​​​ദി​​​​നാ​​​​ൾ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ടു. ജൂ​​​​ബി​​​​ലി സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു മ​​​​റ്റ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളൊ​​​​ന്നുമുണ്ടായിരുന്നില്ല.

നിങ്ങൾ വിട്ടുപോയത്