കാക്കനാട്: ഈ വർഷം പൗരാഹിത്യ ശുശ്രൂഷ സ്വീകരിക്കാൻ ഒരുങ്ങുന്ന സീറോമലബാർ സഭയിലെ ഡീക്കന്മാരുടെ കൂട്ടായ്മ, ഡിസംബർ 14-ാം തിയതി ക്ലെർജി കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ചു.

എല്ലാ രൂപതകളിൽ നിന്നും സന്ന്യാസസമൂഹങ്ങളിൽ നിന്നുമുള്ള ബഹുമാനപ്പെട്ട മ്ശംശാന്മാർ സമ്മേളനത്തിൽ പങ്കെടുത്തു.

250 ഓളം ഡീക്കന്മാരാണ് സീറോമലബാർ സഭയിൽ നിന്നും ഈ വർഷം തിരുപ്പട്ടത്തിനായി ഒരുങ്ങുന്നത്. ഇതിൽ 190 പേർ ഈ കൂട്ടായ്‌മയിൽ പങ്കെടുത്തു. ആഘോഷമായ ദിവ്യബലിയും സമ്മേളനവും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ സമ്മാനം എല്ലാ മ്ശംശാന്മാർക്കും നൽകുകയുണ്ടായി.

അഭിവന്ദ്യ പിതാക്കന്മാർ എല്ലാ ഡീക്കന്മാർക്കും പ്രാർത്ഥനാശംസകൾ നേർന്നു. ക്ലെർജി കമ്മീഷൻ സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ, സി. ലിൻസി എം.എസ്.എം.ഐ. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്