യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. (ഏശയ്യാ 7:14) |The virgin shall conceive and bear a son, and shall call his name Emmanuel.(Isaiah 7:14)
ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. എന്നാൽ ബൈബിളിൽ ദൈവം പേരുകൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതായി കാണുവാൻ സാധിക്കും. അബ്രാമിനെ അബ്രഹാമാക്കിയത് തന്നെയാണ് ആദ്യത്തെ ഉദാഹരണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം വലിയ ജനതയുടെ പിതാവ് എന്നാണ്, അതുകൊണ്ടുതന്നെ അബ്രാമിന്റെ…










