ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്(മത്തായി 9: 13)|I desire mercy, and not sacrifice. (Matthew 9:13)
ഈശോ ഒട്ടേറെ അത്ഭുതങ്ങളിലൂടെ പ്രശസ്തി നേടിയതിനു ശേഷമാണ് മത്തായിയെ വിളിക്കുന്നത്. ആ അവസരങ്ങളിലൊക്കെ, യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് ഒട്ടേറെപ്പേർ അവിടുത്തെ അനുഗമിച്ചിരുന്നു. എന്നാൽ അവരെ ആരെയും വിളിക്കാതെ, അഴിമതിക്കാരനും മറ്റ് യഹൂദരാൽ വെറുക്കപ്പെട്ടവനുമായ ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യനാകുവാൻ വിളിക്കുകയാണ് യേശു…










