കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…
ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെപരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്.അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും.കോളേജിൽ പോകാൻ കഴിയാതെ ഞങ്ങളെ പോലുള്ളവർ അനുഭവിക്കുന്ന മാനസിക വ്യഥ മാതാപിതാക്കൾക്ക് പലപ്പോഴും മനസിലാകുന്നില്ല. എന്നെ എപ്പോഴും സംശയത്തോടെയാണ് അവർ വീക്ഷിക്കുന്നത്. ആരെങ്കിലുമായി ഫോണിൽ…










