സ്നേഹനാഥാ..ജീവിതത്തിലെ നിർദ്ദയമായ ഇരുളിൽ നിന്നും മൗനത്തിൽ നിന്നും പ്രത്യാശയുടെ ഉയർപ്പനുഭവത്തിലേക്ക് എന്റെ വിശ്വാസത്തെ വളർത്തേണമേ.
പ്രഭാത പ്രാർത്ഥന..🙏എല്ലാം പൂർത്തിയായിരിക്കുന്നു..(യോഹന്നാൻ 19/30)ഈശോയേ..ചില വേർപിരിയലുകളാണ് സ്നേഹത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.പലരുടെയും പരുക്കൻ സ്വഭാവത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നത് പലപ്പോഴും ഒരു വിയോഗത്തിന്റെ ഒറ്റപ്പെടലിലോ രോഗത്തിന്റെ തകർച്ചയിലോ ആയിരിക്കും. നഷ്ടപ്പെടലിന്റെ ശൂന്യതയിലൂടെ നോക്കുമ്പോൾ മാത്രമേ ഇത്രനാളും…










